പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധം രാജ്യത്തെങ്ങും ആളി കത്തുകയാണ്. വിവിധ പ്രമുഖരും സമരത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ പ്രായം പോലും കണക്കിലെടുക്കാതെ പ്രതിഷേധത്തില്‍ പങ്കുച്ചേര്‍ന്നിരിക്കുകയാണ് 85 കാരിയായ ലെയ്ല്‍ ഇന്‍ നിസ എന്ന മുത്തശ്ശി. രാജ്യ തലസ്ഥാനത്ത് പ്രതിഷേധിക്കുന്നവരിലൊരാളാണ് നിസ. പ്രതിഷേധക്കാര്‍ക്കൊപ്പം തെുവിലിറങ്ങിയിരിക്കുകയാണ് ഈ മുത്തശ്ശി.
ജാമിഅ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയ്ക്ക് സമീപമാണ് ഇവര്‍ പ്രതിഷേധക്കാര്‍ക്കൊപ്പം തെരുവിലിറങ്ങിയത്. പ്രായം തളര്‍ത്താത്ത ഊര്‍ജവും കരുത്താക്കിയായിരുന്നു ഇവരുടെ പോരാട്ടം. ”ഞങ്ങള്‍ ഇതുപോലൊന്ന് കണ്ടിട്ടില്ല. 1958 മുതല്‍ ഞങ്ങള്‍ ഇവിടെ ജീവിക്കുന്നു. എല്ലാവരും സമാധാനത്തോടെ ഒരുമയോടെയാണ് ഇവിടെ ജീവിക്കുന്നത്”നിസ പറയുന്നു. ഒപ്പം’ജീവനുള്ളിടത്തോളം, ആരോഗ്യവുമുള്ളിടത്തോളം കാലം’ പ്രതിഷേധിക്കുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യം മുഴുവന്‍ പൗരത്വ നിയമത്തിനെതിരെ ആഞ്ഞടിക്കുകയാണ്. വിദ്യാര്‍ത്ഥികളും മുതിര്‍ന്നവരും അടക്കം നിരവധി പേരാണ് സമരത്തില്‍ പങ്കുച്ചേര്‍ന്നത്. പ്രതിഷേധത്തിനിടെ പലരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സര്‍ക്കാറും ശക്തമായ നടപടിയാണ് തുടരുന്നത്.
Discussion about this post