കോളേജ് വിദ്യാര്‍ത്ഥികളും ബാച്ചിലേഴ്സും ഭക്ഷണ കാര്യത്തില്‍ വളരെ പിന്നിലാണ്. ഒന്നാമത്തെ കാര്യം തങ്ങളുടെ ചെലവ് കുറയ്ക്കുക, പിന്നെ കുക്കിങ്ങിനോടുള്ള ഇഷ്ടക്കുറവ്. ഇത്തരക്കാരില്‍ പലരും ലഘു ഭക്ഷണങ്ങള്‍ പുറത്ത് നിന്ന് വാങ്ങുന്നവരാണ്. അല്ലെങ്കില്‍ ന്യൂഡില്‍സ്, മാഗി, ഓംലെറ്റ് തുടങ്ങിയവ കഴിക്കുന്നു.
കഴിഞ്ഞ ദിവസം പണം ലാഭിക്കുവാനായി നൂഡില്‍സ് മാത്രം കഴിച്ച യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് ആഴ്ച്ചയിലധികമായി ഇവര്‍ മറ്റൊരു ഭക്ഷണവും കഴിച്ചിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ചൈനയിലെ യൂണിവേഴ്സിറ്റി കോളജ് വിദ്യാര്‍ത്ഥിയായ ഹോംഗ് ജിയായാണ് ആശുപത്രിയില്‍ ആയത്.
ഒക്ടോബര്‍ 15 മുതലാണ് ഇവര്‍ നൂഡില്‍സ് കഴിക്കുവാന്‍ ആരംഭിച്ചത്. ചെലവ് ചുരുക്ക് ആരംഭിച്ചതു മുതല്‍ ദിവസേന 108 ഡോളര്‍ താന്‍ സമ്പാദിച്ചിരുന്നുവെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ ഇവര്‍ സമ്പാദിച്ചതിന്റെ ഇരട്ടി തുകയാണ് ആശുപത്രിയില്‍ ചിലവാക്കുന്നത്. എന്നാല്‍ ഇവര്‍ തന്റെ ആരോഗ്യപ്രശ്നം എന്താണെന്ന് പൂര്‍ണമായും വെളിപ്പെടുത്തിയിട്ടില്ല.
Discussion about this post