സിഡ്നി: കനത്ത ചൂടില്‍ ചുട്ടുപൊള്ളുകയാണ് ഓസ്‌ട്രേലിയ. പകല്‍ സമയത്ത് 80 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഓസ്ട്രേലിയയില്‍ പലയിടത്തും താപനില. ചൂടിന്റെ തീവ്രത വ്യക്തമാക്കിക്കൊണ്ട് സ്റ്റു പെന്‍ഗെല്ലി എന്നയാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ ജനശ്രദ്ധ പിടിച്ചുപറ്റുന്നത്.
പകല്‍ സമയത്ത് കാറില്‍ നിന്നും ഉണ്ടാക്കിയ പോര്‍ക്ക് റോസ്റ്റിന്റെ ചിത്രമാണ് ഇയാള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. ഒപ്പം ഒരു കുറിപ്പും പോസ്റ്റ് ചെയ്തു. ചൂട് 81 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന ഉച്ചയ്ക്ക് ഒരു മണിക്കാണ് താന്‍ കാറില്‍ റോസ്റ്റുണ്ടാക്കിയത്. അടുത്തത് ഇനി ബീഫ് റോസ്റ്റാണ് ഉണ്ടാക്കാന്‍ താന്‍ ആഗ്രഹിക്കുന്നതെന്ന് പെന്‍ഗല്ലി കുറിച്ചു.
പെര്‍ത്തിലാണ് സംഭവം. കാറിന്റെ സീറ്റില്‍ ഒരു ബേക്കിങ് ടിന്‍ വെച്ച് അതിനുമേല്‍ പോര്‍ക്ക് മാസം വെച്ചാണ് ഇയാള്‍ പോര്‍ക്ക് റോസ്റ്റ് ഉണ്ടാക്കിയത്. എന്തായാലും സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേരാണ് പെന്‍ഗല്ലിയുട പോസ്റ്റിന് കമന്റ് ചെയ്തത്.