ഓസ്ട്രേലിയ: നിങ്ങള്‍ക്ക് ലോകത്തെങ്ങും യാത്ര ചെയ്ത് ഫോട്ടോ എടുക്കാന്‍ താല്‍പര്യമുണ്ടോ? എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് 26 ലക്ഷം രൂപയുടെ മാസശമ്പളമാണ്.
ഓസ്ട്രേലിയന്‍ കോടീശ്വരനായ മാത്യു ലെപ്രേ ആണ് യുവാക്കള്‍ക്ക് ഇത്തരത്തില്‍ ഒരു ജോലി വാഗ്ദാനം നല്‍കിയത്. ഓസ്ട്രേലിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇകൊമേഴ്‌സ് സ്ഥാപനമായ വാരിയര്‍ അക്കാദമിയുടെ സ്ഥാപകനാണ് മാത്യു ലെപ്രേ.
എന്നാല്‍ അദ്ദേഹം പറഞ്ഞ ജോലിക്ക് കുറച്ച് നിബന്ധനകള്‍ ഉണ്ട്. ആ നിബന്ധനകള്‍ ഇവയൊക്കെയാണ്.
മാത്യു ലെപ്രേയുടെ പേഴ്സണല്‍ ഫോട്ടോഗ്രാഫര്‍ ആയാണ് നിയമനം. ബോസിന്റെ കൂടെ ലോകം മുഴുവന്‍ യാത്ര ചെയ്ത് ഫോട്ടോ എടുക്കണം. പാസ്പോര്‍ട്ടും ഫോട്ടോഗ്രഫിയിലുള്ള മികച്ച കഴിവും അഭികാമ്യം. യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലാണ് പ്രധാനമായും യാത്ര ചെയ്യേണ്ടിവരിക. ദിവസമോ സമയമോ നോക്കാതെ എപ്പോള്‍ വേണമെങ്കിലും ജോലി ചെയ്യാന്‍ റെഡിയാവണം എന്ന് മാത്രം.
യാത്ര, താമസ, ഭക്ഷണച്ചെലവുകളെല്ലാം അദ്ദേഹം സ്പോണ്‍സര്‍ ചെയ്യും. ബോസിന്റെ ഫോട്ടോ പകര്‍ത്തി സോഷ്യല്‍ മീഡിയകളില്‍ അപ്ലോഡ് ചെയ്യേണ്ടതും ഫോട്ടോഗ്രാഫറുടെ ഉത്തരവാദിത്വമാണ്. ഇന്റര്‍വ്യുന് ശേഷമാണ് തിരഞ്ഞെടുപ്പ്.