തിംഫു: രണ്ട് പക്ഷത്ത് നിന്ന് പരസ്പരം കടന്നാക്രമിക്കുന്നവർ മാത്രമല്ല യഥാർത്ഥ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമെന്ന് തെളിയിച്ച് ഭൂട്ടാനെന്ന കുഞ്ഞ് രാജ്യം. ലോകത്തിന് തന്നെ മാതൃകയായാണ് ഇന്ത്യയുടെ അയൽരാജ്യമായ ഭൂട്ടാൻ പ്രധാനമന്ത്രിയുടേയും പ്രതിപക്ഷ നേതാവിന്റേയും ചിത്രം സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
ഭൂട്ടാനിലെ പ്രധാനമന്ത്രി ഡോ. ലോതായ് ഷെറിങ്ങും പ്രതിപക്ഷ നേതാവ് ഡോ. പ്രേമ ഗ്യാമത്ഷോയിനും സ്നേഹത്തോടെ ചേർന്നു നിന്നാണ് പുതിയ സന്ദേശം ലോകത്തിന് പകരുന്നത്. ഭൂട്ടാന്റെ ദേശീയ ദിനാചരണത്തിനു മുന്നോടിയായുള്ള കൂടിക്കാഴ്ചയിലേതാണ് ചിത്രങ്ങൾ. ഈ ചടങ്ങിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ച് ചേർന്ന് നിൽക്കുക മാത്രമല്ല, ഒരേ ഉരലിൽ നിന്നും ഉലക്കകൾ ഉപയോഗിച്ച് ധാന്യം പൊടിച്ചെടുക്കുന്നതിന്റേയും ചിത്രങ്ങളാണ് സാമൂഹികമാധ്യമങ്ങളിൽ വൈറലാകുന്നത്.
ലോതായ് ഷെറിങ്ങിന്റെ ഓഫീസ് തന്നെയാണ് ഫേസ്ബുക്കിൽ ഇരുവരുടെയും ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്.
Discussion about this post