വാഷിംഗ്ടണ്‍: പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ ബര്‍ഗിനെ 2019ലെ ഏറ്റവും സ്വാധീനിച്ച വ്യക്തിയായി തെരഞ്ഞെടുത്ത് ടൈം മാഗസിന്. ടൈം മാഗസിന് എഡിറ്റര്‍ എഡ് ഫെല്‍സന്‍താള്‍ ആണ് ബുധനാഴ്ച പുരസ്കാരം പ്രഖ്യാപിച്ചത്. പേഴ്സണ്‍ ഓഫ് ദ ഇയര്‍ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് പതിനാറുകാരിയായ ഗ്രേറ്റ.
ഒരു സാധാരണ പെണ്‍കുട്ടിയായ ഗ്രേറ്റ യുഎന്‍ ഉച്ചകോടിയില്‍ സത്യം വിളിച്ചു പറയാന്‍ ധൈര്യം കാണിച്ച് പുതുതലമുറയുടെ മുഖമായി മാറിയെന്നും ടൈം പറയുന്നു. ഭൂസംരക്ഷണത്തെ പറ്റി വ്യക്തതയില്ലാതിരുന്ന സമൂഹത്തില്‍ ആഗോളതലത്തില്‍ മാറ്റങ്ങള്‍ക്ക് വഴിതെളിച്ചതാണ് ഗ്രേറ്റയെ പേഴ്സണ്‍ ഓഫ് ദ യേര് ആയി തെരഞ്ഞെടുക്കാന്‍ കാരണമെന്ന് ടൈം എഡിറ്റോറിയല്‍ ബോര്‍ഡ് വ്യക്തമാക്കി.
സെപ്റ്റംബറില്‍ 139 രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത യുഎന്‍ ഉച്ചകോടിയില്‍ കാലാവസ്ഥാ വ്യതിയാനത്തില്‍ ലോക രാജ്യങ്ങളുടെ നിരുത്തരവാദപരമായ സമീപനത്തെ രൂക്ഷമായി വിമര്‍ശിച്ചാണ് ഗ്രേറ്റ തുന്‍ ബര്‍ഗ് എന്ന കൗമാരക്കാരി ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്.
ടൈം മാഗസിന്റെ പേഴ്സണ്‍ ഓഫ് ദ ഇയറില്‍ ഗ്രേറ്റയോടെപ്പം പത്തു പേരെയാണ് പരിഗണിച്ചിരുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഡെമോക്രാറ്റ് പാര്‍ട്ടി നേതാവ് നാന്‍സി പെലോസി, തുടങ്ങിയ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട പേരുകളും പരിഗണനയിലുണ്ടായിരുന്നു.
.@GretaThunberg is TIME's 2019 Person of the Year #TIMEPOY https://t.co/YZ7U6Up76v pic.twitter.com/SWALBfeGl6
— TIME (@TIME) 11 December 2019
Discussion about this post