വാഷിങ്ടണ്‍: വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് അപ്രതീക്ഷിത ബോണസ് നല്‍കി ജീവനക്കാരെ ഞെട്ടിച്ച് അമേരിക്കയിലെ ഒരു കമ്പനി. 198 ജീവനക്കാര്‍ക്കായി 10 മില്യണ്‍ ഡോളറാണ് (ഏകദേശം 70.78 കോടി രൂപ) കമ്പനി നല്‍കിയത്. പതിവുപോലെയുള്ള വാര്‍ഷികാഘോഷ പരിപാടിയിലാണ് ഏവരെയും അമ്പരപ്പിച്ച് ബോണസ് പ്രഖ്യാപിച്ചത്.
മേരിലാന്‍ഡിലെ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ സെന്റ് ജോണ്‍ പ്രോപ്പര്‍ട്ടീസാണ് ജീവനക്കാരെ ഞെട്ടിക്കുന്ന ബോണസ് നല്‍കിയത്. 50,000 ഡോളര്‍ വീതം ഒരോരുത്തര്‍ക്കും ബോണസ് ലഭിച്ചതായാണ് വിവരം. കമ്പനിയില്‍ കഴിഞ്ഞദിവസം ജോലിയില്‍ പ്രവേശിച്ച ജീവനക്കാരന് നൂറ് ഡോളറായിരുന്നു ബോണസ് തുക. ഏറ്റവും കൂടുതല്‍ നല്‍കിയ ബോണസ് 2,70,000 ഡോളറും. വാര്‍ഷികാഘോഷ പരിപാടിക്കിടെ ഓരോ ജീവനക്കാര്‍ക്കും നല്‍കിയ ചുവന്ന കവറിലായിരുന്നു അവരുടെ ബോണസ് തുകയുടെ വിവരങ്ങളും ഉള്‍ക്കൊള്ളിച്ചിരുന്നത്.
20 മില്യണ്‍ ചതുരശ്ര അടിയെന്ന നേട്ടം കൈവരിച്ചതോടെയാണ് ഇത്രയുമധികം തുക ബോണസായി നല്‍കാന്‍ തീരുമാനിച്ചതെന്ന് സെന്റ് ജോണ്‍സ് പ്രോപ്പര്‍ട്ടീസ് പ്രസിഡന്റ് ലോറന്‍സ് മേയ്ക്രാന്റ്സ് പ്രതികരിച്ചു. വലിയ നേട്ടം കൈവരിച്ചപ്പോള്‍ ജീവനക്കാര്‍ എന്തെങ്കിലും വലിയ സമ്മാനം നല്‍കണമെന്ന് തീരുമാനിച്ചിരുന്നു. ഞങ്ങളുടെ ജീവനക്കാരില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. ഈ കമ്പനിയുടെ അടിത്തറയും വിജയത്തിന് പിന്നിലെ രഹസ്യവും അവരാണ്- അദ്ദേഹം പറഞ്ഞു.