മെക്സിക്കന്‍ സിറ്റി: ഒറ്റത്തവണ കടിയേറ്റാല്‍ മനുഷ്യ ശരീരം അഴുകുന്ന പുതിയ ഇനം ചിലന്തിയെ കണ്ടെത്തി. മെകിസ്കോയിലെ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരാണ് അപകടകരമായ പുതിയ ചിലന്തിയെ കണ്ടെത്തിയത്. മനുഷ്യന്റെ കോശങ്ങള്‍ മുഴുവന്‍ നശിപ്പിക്കാന്‍ ഈ ചിലന്തിയുടെ വിഷത്തിന് സാധിക്കും.
ലൊക്സോസിലീസ് ടെനോച്ടിലാന്‍ എന്നാണ് പുതിയ ഇനം ചിലന്തിയുടെ പേര്. ജീവ ശാസ്ത്രജ്ഞനായ അലിഹാന്ദ്രോ വാല്‍ഡെസ് മൊന്‍ണ്ട്രാഗണും അദ്ദേഹത്തിന്റെ ശിഷ്യരായ ക്ലൗഡിയ നവറോ, കാരെന് സോളിസ്, മരിയ കോര്‍ടെസ് അല്‍മ, മെയ്റ കോര്‍ടെസ് അല്‍ ജൗറെസ് എന്നിവരും ചേര്‍ന്നാണ് പുതിയ ഇനം ചിലന്തിയെ കണ്ടെത്തിയത്.
ഈ ചിലന്തിയുടെ വിഷത്തിന് മനുഷ്യന്റെ കോശങ്ങള്‍ മുഴുവന്‍ നശിപ്പിക്കാന്‍ സാധിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. മാസങ്ങളോളമുള്ള ചികിത്സയിലൂടെ മാത്രമേ കടിയേറ്റയാളെ ഇതില്‍ നിന്ന് മോചിതനാക്കാന്‍ സാധിക്കൂ. കടിയേറ്റ പാട് ശരീരത്തില്‍ അത് പോലെ നിലനില്ക്കുകയും ചെയ്യുമെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.
Discussion about this post