‘സാത്താനെ പ്രീതിപ്പെടുത്താന്‍ കാമുകിയെ കൊന്നു! മാംസം അറുത്തെടുത്ത് ഭക്ഷിച്ചു, തലച്ചോര്‍ വറുത്ത് കഴിച്ചു, രക്തം ഊറ്റി കുടിച്ചു’ നരഭോജി കാമുകന്‍ ചെയ്ത് കൂട്ടിയ ക്രൂരതയില്‍ നടുങ്ങി നഗരം

അത്താഴശേഷം വൈന്‍കുപ്പി കൊണ്ട് കാമുകിയുടെ തലപൊട്ടിച്ചു.

മോസ്‌കോ: സാത്താന്‍ സേവയില്‍ അടമപ്പെട്ട യുവാവ് കുരുതിയ്ക്കായി കാമുകിയെ ഇരയാക്കിയത് മൃഗീയമായി. 23കാരനായ ഡിമിട്രി ലുഞ്ചിനെന്ന യുവാവാണ് നാല്‍പത്തിയഞ്ചുകാരി കാമുകി ഓള്‍ഗ ബുഡനോവയെ ഇരയാക്കിയത്.

റഷ്യയിലാണ് ഏറെ ഭീതിപ്പെടുത്തുന്ന കൊലപാതകം അരങ്ങേറിയത്. ഒരു അവധിദിവസം ബുഡനോവയുടെ വീട്ടില്‍ അത്താഴവിരുന്നിന് പ്രണയപൂര്‍വ്വം എത്തിയശേഷമായിരുന്നു കൊലപാതകം. അത്താഴശേഷം വൈന്‍കുപ്പി കൊണ്ട് കാമുകിയുടെ തലപൊട്ടിച്ചു.

മരണം സ്ഥിരീകരിച്ചതോടെ രക്തം കൊണ്ട് ശരീരത്തില്‍ സാത്താന്റെ ചിഹ്നം വരച്ചു. അതിനുശേഷമായിരുന്നു കൊടുംക്രൂരതകള്‍ അരങ്ങേറിയത്. ബുഡനോവയുടെ ശരീരത്തില്‍ നിന്ന് മാംസം പച്ചയ്ക്ക് ഭക്ഷിക്കുവാന്‍ ആരംഭിച്ചു. തലച്ചോര്‍ തകര്‍ത്തായിരുന്നു ആദ്യ പരീക്ഷണം.

കൂട്ടത്തില്‍ രക്തവും കുടിച്ചു. ഒരു കഷ്ണം മാംസം കഴിച്ചതോടെ മാസം ഏറെ ഇഷ്ടപ്പെട്ടുവെന്നും പിന്നെയും പിന്നെയും കഴിക്കാന്‍ പ്രേരിപ്പിച്ചുവെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു.

സത്താന്‍ പ്രത്യക്ഷപ്പെടാന്‍ വൈകിയതിനാല്‍ താന്‍ അവരുടെ വയര്‍ കീറുകയും ചെവികള്‍ മുറിച്ചെടുക്കുകയും ചെയ്തു. ഒരു ചെവി കാമുകിയുടെ വായില്‍ വെച്ചു.

മറ്റൊന്ന് പൂച്ചയ്ക്കും നല്‍കിയെന്ന് ഇയാള്‍ വെളിപ്പെടുത്തി. ഓണ്‍ലൈനിലൂടെയാണ് ഇയാള്‍ സാത്താന്‍സേവ പഠിച്ചതെന്നും അറിയിച്ചു. കോടതി ലുഞ്ചിന് 19 വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു.

കൊടുംകുറ്റവാളികളെ പാര്‍പ്പിക്കുന്ന സെല്ലിലാണ് നരഭോജിയായ കാമുകനെയും പാര്‍പ്പിച്ചിരിക്കുന്നത്.

Exit mobile version