വാഷിങ്ടൻ: കൈയ്യിലെ പണം തീർന്നതോടെ യുഎസ് പ്രസിഡന്റ് ആകാനുള്ള മോഹം അവസാനിപ്പിച്ച് ഇന്ത്യൻ വംശജ കമല ഹാരിസ്. യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥിയാകാനുള്ള പ്രചാരണവുമായി മുന്നോട്ടുപോകാൻ പണമില്ലാത്തതിനാലാണ് ഇന്ത്യൻ വംശജയായ ഡെമോക്രാറ്റ് നേതാവ് കമല ഹാരിസ് പിന്മാറിയതെന്ന് അവർ തന്നെ പുറത്തുവിട്ട വീഡിയോയിൽ പറയുന്നു.
ജനങ്ങൾക്കിടയിൽ കാര്യമായ ചലനമുണ്ടാകാൻ കഴിയാതിരുന്നതും പിന്തുണ കുറഞ്ഞതും കൂടി കണക്കിലെടുത്താണു പിന്മാറ്റമെന്നാണ് സൂചന. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനായ ബോബി ജിൻഡാൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥി മത്സരത്തിൽ നിന്നും സമാനമായ രീതിയിൽ പിന്മാറിയിരുന്നു.
ഇന്ത്യക്കാരിയായ അമ്മയുടെയും ജമൈക്കൻ സ്വദേശിയായ അച്ഛന്റെയും മകളായ കമല പിന്മാറുന്നതോടെ ശേഷിക്കുന്ന പ്രമുഖ ഡെമോക്രാറ്റ് മത്സരാർത്ഥികളെല്ലാം വെളുത്ത വംശജരാണ്. ഇതുവരെ ഒപ്പം നിന്ന അനുയായികൾക്കു നന്ദി പറഞ്ഞു കൊണ്ടുള്ള വീഡിയോ സന്ദേശത്തിൽ, വൻതുക ചെലവഴിക്കാൻ താൻ ശതകോടീശ്വരിയല്ലെന്നു കമല സൂചിപ്പിച്ചു.
Discussion about this post