‘ഈ സ്ഥാപനം നടത്തുന്നത് ഞാനാണ്, അതില്‍ എന്ത് സംഭവിച്ചാലും ഉത്തരവാധിത്വം എന്റേതാണ്’ സിഇഒ സ്ഥാനം രാജി വെക്കാന്‍ താന്‍ തയ്യാറല്ലെന്ന് സുക്കര്‍ബര്‍ഗ്

ഫേസ്ബുക്കിന്റെ ഷെയര്‍ വില ഇടിഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രാജി വെക്കാന്‍ പറ്റിയ സമയമല്ല എന്നും അദ്ദേഹം പറഞ്ഞു.

സിലിക്കണ്‍വാലി: ഫേസ്ബുക്ക് സിഇഒ സ്ഥാനം രാജി വെക്കാന്‍ താന്‍ തയ്യാറല്ലെന്ന് മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ചൊവ്വാഴ്ച്ച സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തിലാണ് സുക്കര്‍ബര്‍ഗ് തീരുമാനം പറഞ്ഞത്. ഫേസ്ബുക്കിന്റെ ഷെയര്‍ വില ഇടിഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രാജി വെക്കാന്‍ പറ്റിയ സമയമല്ല എന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന വാര്‍ത്തകള്‍ പുറത്തു വന്നതോടെ സുക്കര്‍ ബര്‍ഗിനുമേല്‍ രാജിവെക്കാനുള്ള സമ്മര്‍ദ്ദം വര്‍ധിച്ചിരുന്നു.

ഇത് ജീവിതകാലം മുഴുവന്‍ ചെയ്യാന്‍ പോകുന്നില്ല. പക്ഷേ ഇപ്പോള്‍ രാജി വെക്കാന്‍ തീരുമാനിക്കുന്നതില്‍ അര്‍ത്ഥമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല’ സുക്കര്‍ബര്‍ഗ് പറയുന്നു.

സുക്കര്‍ബര്‍ഗും സിഇഒ. ഷെറില്‍ സാന്‍ഭര്‍ഗും ക്യാമ്പ്രിഡ്ജ് അനലറ്റിക്കയുടെ താക്കീത് അവഗണിച്ചെന്നും , പി.ആര്‍ കമ്പനിയെ ഉപയോഗിച്ച് പ്രതിയോഗികളായ കമ്പനികളെ താറടിച്ച് കാണിക്കുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട ചെയ്ത സാഹചര്യത്തുലായിരുന്നു അഭിമുഖം.

‘ഈ സ്ഥാപനം നടത്തുന്നത് ഞാനാണ്. അതില്‍ എന്ത് സംഭവിച്ചാലും ഉത്തരവാധിത്വം എന്റേതാണ്. ഇതൊരു പിആര്‍ സ്ഥാപനത്തെ കുറിച്ച് മാത്രമല്ല. മൊത്തത്തിലുള്ള നമ്മുടെ പ്രകടനത്തെ കുറിച്ചാണെന്ന തോന്നുന്നു’ സുക്കര്‍ബര്‍ഗ് പറഞ്ഞു.

Exit mobile version