കാനഡ: കടുത്ത മഞ്ഞു വീഴ്ചയില്‍ വഴിയോരത്ത് വിറച്ച് കിടന്ന പൂച്ചക്കുഞ്ഞുങ്ങള്‍ക്ക് സംരക്ഷണവും ചൂടും നല്കിയ തെരുവുനായയാണ് ഇന്ന് സോഷ്യല്‍മീഡിയയിലെ താരം. കാനഡയിലാണ് സംഭവം. ഇപ്പോള്‍ മൈനസ് മൂന്ന് ഡിഗ്രിയാണ് ഇവിടെ തണുപ്പ്. ആരോ ഉപേക്ഷിച്ചതാണ് പൂച്ചകുഞ്ഞുങ്ങളെ.
കാനഡയിലെ ഒന്റാറിയോയിലുള്ള ഗ്രാമത്തിലെ റോഡരികില്‍ വെച്ചാണ് മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ നായയേയും പൂച്ചക്കുട്ടികളേയും കണ്ടത്. മഞ്ഞില്‍ പുതഞ്ഞു കിടക്കുന്ന നിലയിലായിരുന്നു തെരുവുനായയെ കണ്ടത്. അടുത്തേയ്ക്ക് വന്ന് നോക്കിയപ്പോഴാണ് നായയോട് ചേര്‍ന്ന് അഞ്ച് പൂച്ചക്കുഞ്ഞുങ്ങളെ കണ്ടത്. നായയുടെ സംരക്ഷണം ലഭിച്ചില്ലായിരുന്നുവെങ്കില്‍ പൂച്ചക്കുട്ടികള്‍ മഞ്ഞുവീഴ്ചയെ അതിജീവിക്കില്ലായിരുന്നുവെന്നും രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.
വഴിയാത്രക്കാരിയായ മിറിയം ആംസ്ട്രോങ് ആണ് നായയുടെ ദുരവസ്ഥ കണ്ട് സഹായിക്കാനായി ആദ്യമെത്തിയത്. ഏകദേശം രണ്ട് വയസ്സോളം പ്രായമുള്ള നായയ്ക്ക് സെറനിറ്റി എന്ന പേരാണ് സംരക്ഷണപ്രവര്‍ത്തകര്‍ നല്‍കിയിരിക്കുന്നത്. പെറ്റ്സ് ആന്‍ഡ് വൈല്‍ഡ്ലൈഫിന്റെ ഔദ്യോഗിക പേജിലാണ് സെറനിറ്റിയുടെയും പൂച്ചക്കുട്ടികളുടെയും ചിത്രങ്ങള്‍ പങ്കുവെച്ചത്.