ജക്കാര്‍ത്ത: പുതിയ തലമുറയ്ക്ക് ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നാണ് ഇന്റര്‍നെറ്റും മൊബൈല്‍ ഫോണുമൊക്കെ. എന്നാല്‍ ഈ ‘ദുശ്ശീലം’ കുട്ടികളില്‍ നിന്നും മുതിര്‍ന്നവരില്‍ നിന്നും എടുത്തുകളയാന്‍ വ്യത്യസ്തമായൊരു വഴിയാണ് ഇന്തോനേഷ്യയിലെ ഒരു നഗരം എത്തിയിരിക്കുന്നത്.
മൊബൈല്‍ ഫോണില്‍ സമയം പാഴാക്കാതിരിക്കാന്‍ കുട്ടികള്‍ക്ക് കോഴിക്കുട്ടികളും മുളകു വിത്തുകളും നല്‍കുന്നതാണ് പരിപാടി. ഇതോടെ കുട്ടികള്‍ കൂടുതല്‍ സമയം അരുമ മൃഗങ്ങള്‍ക്കും ചെടികള്‍ക്കുമൊപ്പം ചെലവഴിക്കുമെന്നാണ് കരുതുന്നത്.
വെസ്റ്റ് ജാവയിലെ ബാന്റംഗ് നഗരത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് കോഴികളും വിത്തുകളും നല്‍കിയത്. 2000 കോഴികളും 1500 വിത്തുകളുമാണ് 10 പ്രൈമറി സ്‌കൂളുകളിലായി വിതരണം ചെയ്തിരിക്കുന്നത്.
2019 ലെ ഗ്ലോബല്‍ ഡിജിറ്റല്‍ റിപ്പോര്‍ട്ട് പ്രകാരം ഉപഭോക്താക്കള്‍ ഒരു ദിവസം ഏകദേശം എട്ട് മണിക്കൂറും 36 മിനുട്ടും ഇന്റര്‍നെറ്റിന് മുമ്പില്‍ സമയം ചെലവഴിക്കുന്നുണ്ടെന്നാണ് കണക്ക്. കുട്ടികളില്‍ അച്ചടക്കം ഉണ്ടാവാന്‍ ഈ പദ്ധതി സഹായകമാവുമെന്നാണ് രക്ഷിതാക്കളുടെ പ്രതീക്ഷ.