ബുദ്ധിയുള്ള ഒരു ജീവിയാണ് ആന. മനുഷ്യര്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ കണ്ട് മനസിലാക്കാന്‍ ആനകളും ശ്രമിക്കാറുണ്ട്. ആനയുടെ പല വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ വീഡിയയില്‍ വൈറലാവുന്നത്.
ഒരു ആഫ്രിക്കന്‍ ആനയാണ് വീഡിയോയില്‍ ഉള്ളത്. അതേസമയം സ്ഥലം വ്യക്തമല്ല. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രവീണ്‍ കസ്വാനാണ് 2015 ല്‍ ഇറങ്ങിയ മനോഹരമായ ഈ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പങ്കുവച്ചത്.
മനുഷ്യവാസ കേന്ദ്രത്തിലെത്തിയ കാട്ടാന വീടിനു സമീപം സൂക്ഷിച്ച ചവറ്റുക്കുട്ടയില്‍ സമീപത്തു കിടക്കുന്ന ചപ്പുചവറുകള്‍ പെറുക്കിയിടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. തുമ്പിക്കൈകൊണ്ട് എടുക്കാന്‍ ശ്രമിച്ചിട്ടും താഴെ വീണതോടെയാണ് പിന്നീട് കാലിന്റെ സഹായത്തോടെ ചപ്പുചവറുകള്‍ എടുത്ത് കൊട്ടയില്‍ ഇടുന്നത്. ശേഷം യാതൊരു ഭാവവ്യത്യാസവുമില്ലാതെ നടന്നു പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
കുറച്ച് ദിവസം മുമ്പ് കുട്ടിയാനയെ കുഴിയില്‍ നിന്നും രക്ഷപ്പെടുത്തിയതിന് തുമ്പികൈകൊണ്ട് നന്ദി പറയുന്ന അമ്മയാനയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചിരുന്നു.
This #elephant has applied for Swatch Bharat mascot. If he can keep his surroundings clean why can't we. Via WA. pic.twitter.com/ANyhzs0bmu
— Parveen Kaswan, IFS (@ParveenKaswan) November 18, 2019
Discussion about this post