കൊളംമ്പോ: ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ രാജിവച്ചു. മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്സെ ശ്രീലങ്കയുടെ പ്രധാനമന്ത്രിയാകുമെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു.
നവംബര്‍ 17ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റനില്‍ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷനല്‍ പാര്‍ട്ടി നേതൃത്വം നല്‍കിയ സഖ്യത്തിന്റെ സ്ഥാനാര്‍ഥി സജിത് പ്രേമദാസ പരാജയപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ റനില്‍ വിക്രമസിംഗെ രാജിവയ്ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
2020 ഏപ്രിലില്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പു വരെ ഇടക്കാല സര്‍ക്കാരിനെ പുതിയ രാഷ്ട്രപതി ഗോതബയ രാജപക്‌സെ നിയോഗിക്കും. ശ്രീലങ്ക പൊതുജന പെരുമന പാര്‍ട്ടി (എസ്എല്‍പിപി) സ്ഥാനാര്‍ഥിയും മുന്‍ പ്രതിരോധ സെക്രട്ടറിയുമാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വിജയിച്ച ഗോതബയ രാജപക്സെ.
Discussion about this post