കൊളംബോ: ശ്രീലങ്കന്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ ഫലം നാളെ പുറത്ത് വരും. യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി സജിത് പ്രേമദാസയും ശ്രീലങ്ക പീപ്പിള്‍ ഫ്രണ്ട് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഗോതാബയ രാജപക്ഷെയും തമ്മിലാണ് പ്രധാനമായും മത്സരം നടക്കുന്നത്. ഇരുവരും വിജയ പ്രതീക്ഷയില്‍ തന്നെയാണ്.
കഴിഞ്ഞ ഈസ്റ്ററില്‍ കൊളംബോയിലുണ്ടായ സ്ഫോടന പരമ്പരകള്‍ക്ക് കാരണമായ സുരക്ഷാവീഴ്ച്ചയാണ് തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയം. പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി സജിത് പ്രേമദാസ മത്സരിക്കുമ്പോള്‍, മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്ഷെയുടെ സഹോദരനായ ഗോതാബയ രാജപക്ഷെയാണ് ശ്രീലങ്ക പീപ്പിള്‍ ഫ്രണ്ട് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി. ആകെ 35 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്.