ഷാര്‍ജ: തന്നെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിക്കുന്നു, സഹായിക്കണമെന്ന് അപേക്ഷിച്ചുള്ള ഒരു യുവതിയുടെ വീഡിയോ ആണ് ഇന്ന് ട്വിറ്ററില്‍ നിറയുന്നത്. തന്റെ പേര് ജാസ്മിന്‍ സുല്‍ത്താന എന്നാണെന്നും ഭര്‍ത്താവ് തന്നെ ക്രൂരമായി മര്‍ദ്ദിക്കുന്നുവെന്നും യുവതി വീഡിയോയില്‍ പറയുന്നു.
മര്‍ദ്ദനമേറ്റ് കലങ്ങിയ കണ്ണുകളുമായാണ് യുവതി വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. കൂടാതെ കലങ്ങിയ കണ്ണില്‍ നിന്നും രക്തവും ഒഴുകുന്നുണ്ട്. ‘അടിയന്തിരമായി സഹായം വേണം. എന്റെ പേര് ജാസ്മിന്‍ സുല്‍ത്താന. ഞാന്‍ യുഎഇയിലെ ഷാര്‍ജയില്‍ താമസിക്കുന്നു. എന്റെ ഭര്‍ത്താവിന്റെ പേര് മൊഹമ്മദ് ഖിസര്‍ ഉല്ല. എന്നെ ഭര്‍ത്താവ് ക്രൂരമായി ഉപദ്രവിക്കുന്നു.
സഹായിക്കണം’ എന്നാണ് പങ്കുവെച്ച വീഡിയോയില്‍ പറയുന്നത്. കരഞ്ഞുകൊണ്ടാണ് ഇവര്‍ രക്ഷ തേടുന്നത്. നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. കൂടാതെ വിദേശകാര്യ വകുപ്പിന്റെ സഹായവും തേടുന്നുണ്ട്. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അടക്കമുള്ളവരുടെ പേജുകളിലും ആവശ്യവുമായി നിരവധി പേരെത്തുന്നുണ്ട്.
Required urgent help …..my name Jasmine sultana I live in UAE Sharjah my husband name is Mohammed khizar ulla ….I have assaulted badly by husband I want help ….. pic.twitter.com/ugp2E6tqm3
— Jasmine Sultana (@JasmineSultan18) November 12, 2019