50 വര്‍ഷത്തിനിടെ ഏറ്റവും ശക്തമായ തിരമാല; അസാധാരണ തിരമാലയില്‍ പകച്ച് വെനീസ്, പലയിടത്തും വെള്ളം കയറി

വീട്ടില്‍ വെള്ളം കയറി ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് 78കാരന്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്.

വെനീസ്: 50 വര്‍ഷത്തിനിടെ ഏറ്റവും ശക്തമായ തിരമാല അടിച്ച് കയറിയതിന്റെ അമ്പരപ്പിലാണ് വെനീസ്. സെന്റ് മാര്‍ക്സ് സ്‌ക്വയറില്‍ കടല്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഇവിടെയെത്തിയ വിനോദസഞ്ചാരികള്‍ വിവിധ പുനരധിവാസ കേന്ദ്രങ്ങളില്‍ താല്‍ക്കാലിക അഭയം തേടിയിരിക്കുകയാണ്.

അസാധാരണമാംവിധമുള്ള ശക്തമായ വേലിയേറ്റമാണ് നിലവില്‍ നാം നേരിട്ടു കൊണ്ടിരിക്കുന്നതെന്ന് വെനീസ് മേയര്‍ ലൂഗി ബ്രുഗ്‌നാരോ ട്വീറ്റ് ചെയ്തു. വീട്ടില്‍ വെള്ളം കയറി ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് 78കാരന്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്.

പേമാരിയെ തുടര്‍ന്ന് ഇറ്റലിയിലെ ടറാന്റോ, ബ്രിന്ഡസി, മാടെറ തുടങ്ങിയ പ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ചരിത്ര പ്രാധാന്യമുള്ള കൊട്ടാരങ്ങളും ഹോട്ടലുകളുമടക്കം വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. ചില നാശനഷ്ടങ്ങള്‍ നികത്താനാവാത്തതാണെന്നും മേയര്‍ പറഞ്ഞു.

Exit mobile version