ന്യൂഡല്‍ഹി: സ്വിസ് ബാങ്കിലെ അവകാശികളില്ലാത്ത കോടികളുടെ നിക്ഷേപം സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാറിലേക്ക്. ദീര്‍ഘകാലമായി ഇടപാടു നടക്കാത്ത മൂവായിരിത്തിലധികം അക്കൗണ്ടുകളിലെ കോടികളുടെ നിക്ഷേപമാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ഇതില്‍ പപത്തോളം അക്കൗണ്ടുകള്‍ ഇന്ത്യക്കാരുടേതാണ്.
2015ല്‍ സ്വിസ് സര്‍ക്കാര്‍ ഇടപാടുകള്‍ നടക്കാത്ത 2,600 ത്തോളം അക്കൗണ്ടുകളുടെ ഉടമകളെ തേടിയിരുന്നു. മതിയായ തെളിവ് ഹാജരാക്കണമെന്ന് ഇതില്‍ പ്രത്യേകം പറഞ്ഞിരുന്നു. സര്‍ക്കാര്‍ അറിയിപ്പ് വന്ന് നാലുവര്‍ഷമായിട്ടും ഒരു അക്കൗണ്ടിനുപോലും ശരിയായ അവകാശികള്‍ എത്തിയിട്ടില്ല.
80 ലോക്കറുകള്‍ക്കും അവകാശികളെ തേടിയിരുന്നു. അക്കൗണ്ടില്‍ 300 കോടിയിലേറെ തുകയുടെ നിക്ഷേപമാണുള്ളത്. അവകാശികള്‍ക്കായുള്ള കാത്തിരിപ്പിന്റെ കാലപരിധി അടുത്ത മാസം തീരും. നിലവിലുള്ള പട്ടികയനുസരിച്ച് ഇത്തരത്തില്‍ 3,500 അക്കൗണ്ടുകളുണ്ട്. ഇടപാടു നടക്കാത്ത അക്കൗണ്ടുകളുടെ എണ്ണം ഓരോ വര്‍ഷവും കൂടുകയാണ്.
സ്വിസ് നിയമപ്രകാരം, 60 വര്‍ഷമായി നിക്ഷേപകര്‍ക്ക് ബാങ്കുമായി ബന്ധമില്ലെങ്കില്‍, ആ അക്കൗണ്ടിന്റെ അവകാശികളെ തേടി വിവരങ്ങള്‍ പരസ്യപ്പെടുത്താം. ചുരുങ്ങിയത് 500 സ്വിസ് ഫ്രാങ്ക് ഉള്ള അക്കൗണ്ടുകളാണ് ഇത്തരത്തില്‍ പരസ്യമാക്കുക. ഒരു സ്വിസ് ഫ്രാങ്കിന് ഇപ്പോഴത്തെ മൂല്യം ഏതാണ്ട് 72 രൂപയാണ്.
Discussion about this post