എസ്പറാന്സ: മദ്യപിച്ചതിനു ശേഷം ഹുക്ക വലിച്ച പ്രമുഖ മോഡലിന് ദാരുണാന്ത്യം. നിശാക്ലബ്ബില്‍ അര്‍ജന്റീനയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കൂടുന്നതിനിടെയാണ് സംഭവം. പ്രമുഖ മോഡലായ ജെന്നിഫര്‍ മുനോസ് ആണ് മരിച്ചത്. പാര്‍ട്ടിക്കിടെ പെട്ടെന്നാണ് ജെന്നിഫറിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മദ്യപിച്ചതിനു പിന്നാലെയാണ് ജെന്നിഫര്‍ ഹുക്ക വലിച്ചത്. ഇതിനു പിന്നാലെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഇഞ്ചെക്ഷന് നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. ശ്വാസകോശത്തിലുണ്ടായ സങ്കീര്‍ണത കാരണം ജെന്നിഫര്‍ കോമയിലേക്ക് വീണതായും ഡോക്ടര്‍മാര്‍ പറഞ്ഞു. ഹുക്ക വലിച്ചതിനെ തുടര്‍ന്ന് ശ്വാസകോശത്തിനും ഹൃദയത്തിനും സാരമായ പൊള്ളല്‍ ഏറ്റിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഒരു പെണ്‍കുഞ്ഞിന്റെ അമ്മയാണ് ജെന്നിഫര്‍.
ഹുക്ക എന്ന് കേള്‍ക്കുമ്പോള്‍ അത്ര പ്രശ്നമൊന്നുമില്ലെന്ന് തോന്നുമെങ്കിലും ഇത് സിഗരറ്റിനെക്കാള്‍ പ്രശ്നക്കാരനാണെന്ന് പഠനം. ആരോഗ്യമുള്ള 48 ആളുകളെയാണ് ഗവേഷകര്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഹുക്ക വലിക്കുന്നതിന് മുന്‍പും ശേഷവും ഇവരുടെ ഹൃദയമിടിപ്പ് രക്തസമ്മര്‍ദ്ദം, ധമനികളുടെ കാഠിന്യം, രക്തത്തിലെ നിക്കോട്ടിന്റെ അളവ്, പുറത്തുവിടുന്ന കാര്‍ബണ്‍ മോണോക്സൈഡിന്റെ അളവ് എന്നിവ പരിശോധിച്ചു. 30 മിനിറ്റ് ഹുക്ക വലിക്കാനാണ് സംഘം ആവശ്യപ്പെട്ടത്. അരമണിക്കൂര്‍ ഹുക്ക വലിച്ച ശേഷം ഹൃദയമിടിപ്പ് സാധാരണയുള്ളതിനേക്കാള്‍ 16 എണ്ണം വര്‍ധിച്ചതായി കണ്ടെത്തി. രക്തസമ്മര്‍ദ്ദവും വര്‍ധിച്ചു. ഇതായിരിക്കാം ജെന്നിഫറിന്റെ മരണത്തിന് കാരണമായതെന്നാണ് വിലയിരുത്തല്‍.
Discussion about this post