ഒരമ്മയ്ക്കും സഹിക്കില്ല ഈ വേദന.. ഡോക്ടര്‍മാര്‍ പരക്കം പായുമ്പോഴും ക്രിസ്റ്റി വാട്സണ് അറിഞ്ഞില്ല തന്റെ ഉദരത്തില്‍ ഉണ്ടായിരുന്ന തുടിപ്പ് നിന്നു എന്ന്.ഗര്‍ഭാവസ്ഥയില്‍ രക്തസമ്മര്‍ദ സംബന്ധമായി ഉണ്ടാകുന്ന പ്രീ-എക്ലംപ്സിയ എന്ന രോഗാവസ്ഥ അവളുടെ പൊന്നോമനയേ തട്ടിയെടുക്കുകയായിരുന്നു.
ഗര്‍ഭാവസ്ഥയില്‍ വന്ന അസുഖത്തെ അവള് നിരാസമായി എടുത്തു. ഇരുപത്തിയാറാമത്തെ ആഴ്ചയ്ക്കുശേഷം രോഗം മൂര്‍ച്ചിച്ചു. എന്നാല്‍ ആ രോഗം തന്റെ കുഞ്ഞിന്റെ ജീവന് അപഹരിക്കുന്നതായിരുന്നൂവെന്ന ്അവള്‍ മനസിലാക്കിയത് അവന്റെ മരണവാര്‍ത്ത കേട്ടപ്പോഴായിരുന്നു. പിന്നീട് മൂന്ന് ദിവസമായിരുന്നു മരിച്ച തന്റെ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് ക്രിസ്റ്റി ആസ്പത്രിയില്‍ കഴിഞ്ഞത്.
രക്തസമ്മര്‍ദം മൂലം ഒരു തരം മുഴ വയറല്‍ രൂപപ്പെട്ടിരുന്നു. എന്നാല്‍ ക്രിസ്റ്റി അക്കാര്യം ഡോക്ടര്‍മാരെ അറിയിച്ചെങ്കിലും ഡോകടര്‍മാര്‍ അത് കാര്യമായി എടുത്തില്ല. തന്റെ കാഴ്ച മങ്ങുകയും പിന്നീട് അതികഠിനമായ തലവേദനയും വരികയും ചെയ്തു. ആശുപത്രിയില്‍ എത്തിയ ക്രിസ്റ്റിക്ക് തലവേദനയ്ക്കുള്ള മരുന്ന് ഡോകടര്‍ നല്കി. സാധാരണ ഗര്‍ഭാവസ്ഥയില്‍ ഉണ്ടാകുന്ന പ്രശ്നമാണ് ഇതെന്നായിരുന്നു ഡോക്ടര്‍ ക്രിസ്റ്റിയോട് പറഞ്ഞത്. എന്നാല്‍ യാഥാര്‍ഥ്യത്തില്‍ ഗര്‍ഭാവസ്ഥയില്‍ രണ്ട് ശതമാനത്തോളം രോഗം രൂക്ഷമായി ബാധിച്ചു കഴിഞ്ഞിരുന്നു.
‘ഞാന്‍ വളരെയധികം പൊണ്ണത്തടി വെച്ചിരുന്നു, എന്റെ ഷൂസ് കാലിന് പാകമാകുന്നില്ലായിരുന്നു. എന്റെ മുഖം ആകെ ചീര്‍ത്തിരുന്നു, എന്റെ കണങ്കാല് പോലും കാണാന്‍ പറ്റുന്നുണ്ടായിരുന്നില്ല. എന്റെ വിരലുകള്‍ മടക്കാനോ നിവര്‍ത്തുന്നതിനോ സാധിക്കുമായിരുന്നില്ല. അങ്ങനെ ഒടുവില്‍ ഡോക്ടറെ കാണുമ്പോഴാണ് എന്റെ പ്രീ-എക്ലംപ്സിയ എന്ന പ്ലാസന്റെയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന രോഗാവസ്ഥയെക്കുറിച്ച് പറയുന്നത്.’
എന്നാല്‍ ഗര്‍ഭാവസ്ഥയുടെ മുപ്പത്തിരണ്ടാമത്തെ ആഴ്ചയായപ്പോഴേക്കും അതികഠിനമായ വേദനയായിരുന്നു ക്രിസ്റ്റിക്ക്. പിന്നീട് വേദന കുറയുകയും വളരെ വലുതായി വീര്‍ത്ത് വളരെ കട്ടിയായി മാറുകയുമായിരുന്നു. പിന്നീട് രാവിലെ തന്നെ ആശുപത്രിയിലെത്തിയ ക്രിസ്റ്റി സ്കാനിംഗിലൂടെ തന്റെ കുഞ്ഞ് മാലാഖ ഗര്‍ഭാവസ്ഥയില്‍ തന്നെ നഷ്ടമായെന്ന് തിരിച്ചറിയുകയായിരുന്നു.
‘അവനെക്കുറിച്ച് ഓരോ തവണ ഓര്‍ക്കുമ്പോഴും എന്റെ ഹൃദയം പൊടിഞ്ഞുപോകാറുണ്ടെങ്കിലും ഇന്നും അവന് എന്റെ കൂടെ തന്നെ ഉണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.താന്‍ അനുഭവിച്ച ആ പ്രശ്നങ്ങളെ കൂടുതല്‍ ഗൗരവത്തോടെ കണ്ടിരുന്നെങ്കില്‍ തനിക്ക് തന്റെ പൊന്നോമനയെ നഷ്ടമാകില്ലെന്നായിരുന്നു’- ക്രിസ്റ്റി പറയുന്നു.
എന്നാല്‍ അവന് നഷ്ടപ്പെട്ടിട്ടില്ല എന്നാണ് ഈ അമ്മ പറയുന്നത. ക്രിസ്റ്റി നഷ്ടപ്പെട്ട തന്റെ കുഞ്ഞിന്റെ ഓര്‍മ്മക്കായി ഒരു ഫേസ്ബുക്ക് പേജ് ആരംഭിച്ചിട്ടുണ്ട്. അതില്‍ പ്രീ-എക്ലംപ്സിയ എന്ന രോഗത്തെക്കുറിച്ച് ഗര്‍ഭിണികളും അമ്മമാരും കൃത്യമായി അറിഞ്ഞിരിക്കണമെന്ന് പറയുന്നുണ്ട് ക്രിസ്റ്റി. രോഗലക്ഷണങ്ങളെയും ചികിത്സയക്കുറിച്ചുമെല്ലാം ക്രസ്റ്റി തന്റെ പേജിലൂടെ ഷെയര്‍ ചെയ്യുകയാണിപ്പോള്‍.
ഓരോ അമ്മയും ഓരോ വ്യക്തിയും ഈ രോഗത്തെക്കുറിച്ച് അറിഞ്ഞിരിക്കണമെന്നും തങ്ങളുടെ പൊന്നോമനകളെ സുരക്ഷിതമായി ലഭിക്കട്ടെയെന്നും ക്രിസ്റ്റി പറയുന്നു
Discussion about this post