എംഗിള്‍വുഡ്: പരിശോധനയില്‍ കാന്‍സര്‍ കണ്ടെത്തിയെന്നു പറഞ്ഞ് ആശുപത്രി അധികൃതര്‍ നീക്കം ചെയ്തത് ആരോഗ്യകരമായ വൃക്കകള്‍. എഴുപത്തിരണ്ടുകാരിയായ ലിന്‍ഡാ വൂളിയുടെ രണ്ട് വൃക്കകളാണ് അധികൃതരുടെ അനാസ്ഥയില്‍ നഷ്ടപ്പെട്ടത്. പടിഞ്ഞാറന്‍ അമേരിക്കയിലെ കൊളറാഡോയിലാണ് സംഭവം.
വൃക്കയില്‍ ക്യാന്‍സര്‍ ഉണ്ടെന്ന് തെളിഞ്ഞതിനാല്‍ വൃക്ക നീക്കം ചെയ്യുകയായിരുന്നു. എന്നാല്‍, ക്യാന്‍സര്‍ ഇല്ലായിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ നടത്തിയ ബയോപ്സി ടെസ്റ്റിലാണ് ലിന്ഡായ്ക്ക് ക്യാന്‍സര്‍ ഉണ്ടെന്ന് തെളിഞ്ഞത്. തുടര്‍ന്ന്, മെയില്‍ ശസ്ത്രക്രിയ നടത്തി വൃക്കകള്‍ നീക്കം ചെയ്യുകയായിരുന്നു.
ഇപ്പോള്‍ പുതിയ വൃക്കയ്ക്കായി ലിന്‍ഡാ കാത്തിരിക്കുകയാണ്. എന്നാല്‍, അമേരിക്കയില്‍ ഏഴു വര്‍ഷം കഴിയാതെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തില്ല. നാലു മണിക്കൂര്‍ വച്ച് ആഴ്ചയില്‍ മൂന്നു പ്രാവശ്യമാണ് ലിന്‍ഡാ ഡയാലിസിസിന് വിധേയയാകുന്നത്. എന്റെ ജീവിതം വളരെയധികം മാറി. ഡയാലിസിസ് നമ്മുടെ ജീവിതം കവര്‍ന്നെടുക്കും, ലിന്‍ഡാ പറയുന്നു.
Discussion about this post