പത്ത് വര്‍ഷം കഴിഞ്ഞിട്ടും സുരക്ഷിതനായിരിക്കുന്ന ഒരു ബര്‍ഗറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. മക്ഡൊണാള്‍ഡ്സ് ഐസ് ലന്‍ഡില്‍ വിറ്റ അവസാന ബര്‍ഗറാണ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ജീവനോടെയിരിക്കുന്നത്.
ഒരു കേടും വരാതെ ബര്‍ഗര്‍ ദീര്ഘനാളിരിക്കുമെന്ന് കേട്ടറിഞ്ഞ് ഒന്നു പരീക്ഷിക്കാന്‍ ഇറങ്ങിയതായിരുന്നു ഐസ് ലന്‍ഡിലെ ജോര്‍തുര്‍ സ്മാറസണ്. തുടര്‍ന്ന് 2009 ലാണ് മക്ഡൊണാള്‍ഡ്സിന്റെ ചീസ് ബര്‍ഗര്‍ വാങ്ങിയത്.
മക്ഡൊണാള്‍ഡ്സ് ഐസ് ലന്‍ഡിലെ അവസാനത്തെ ഔട്ട് ലെറ്റും അടച്ചു പൂട്ടുന്നതിന് മുമ്പാണ് ജോര്‍തുര്‍ ബര്‍ഗര്‍ വാങ്ങിയത്. അതിനൊപ്പം ഒരു ഫ്രഞ്ച് ഫ്രൈസും ലഭിച്ചിരുന്നു. ഇവ രണ്ടും ജോര്‍തുര്‍ ഐസ് ലന്‍ഡിലെ സ്നോട്ര ഹൗസിലെ ചില്ലിന് കൂട്ടിലായി സൂക്ഷിച്ചു.
പത്ത് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഒരു കേടുപാടും സംഭവിക്കാതെ ബര്‍ഗര്‍ ഇന്നും ആ ചില്ലിന്‍കൂട്ടില്‍ സുഖമായി കഴിയുന്നു. ഈ സ്പെഷ്യല്‍ ചീസ് ബര്‍ഗറിനേയും ഫ്രഞ്ച് ഫ്രൈസിനേയും കാണാനായി ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും സന്ദര്‍ശകരെത്താറുണ്ടെന്ന് സ്നോട്ര ഹൗസിന്റെ അധികൃതര്‍ പറയുന്നു.
Discussion about this post