വാഷിങ്ടണ്‍: ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ താവളത്തില്‍ യുഎസ് പ്രത്യേക സൈനിക സംഘം നടത്തിയ റെയ്ഡിന്റെ ചിത്രങ്ങളും വീഡിയോയും പെന്റഗണ്‍ പുറത്തുവിട്ടു. ബാഗ്ദാദിയെ കൊലപ്പെടുത്തുന്നതിന് തൊട്ടുമുമ്പ് വടക്കു പടിഞ്ഞാറന്‍ സിറിയയില്‍ ബാഗ്ദാദി താമസിച്ചിരുന്ന കെട്ടിടത്തിലേക്ക് സൈന്യം കയറുന്നതും കെട്ടിടം തകര്‍ക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.
ആക്രമണത്തിന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. റെയ്ഡിന് ശേഷം കെട്ടിടവും കോമ്പൗണ്ടും സൈന്യം തകര്‍ത്തെന്നും പിന്നീട് അവിടെ വലിയ ഗര്‍ത്തമായി കാണപ്പെട്ടുവെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡറായ ജനറല്‍ കെന്നത് മക്കന്‍സി പറഞ്ഞു.
സംഭവത്തില്‍ ബാഗ്ദാദിക്കും ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കും പുറമെ ആ കോമ്പൗണ്ടിലുണ്ടായിരുന്ന നാല് സ്ത്രീകളും ഒരു പുരുഷനും കൊല്ലപ്പെട്ടെന്നും മെക്കന്‍സി വ്യക്തമാക്കി.
"…at the compound, fighters from two locations in the vicinity of the compound began firing on U.S. aircraft participating in the assault."
– Gen Frank McKenzie CDR USCENTCOM pic.twitter.com/SkrtHNDs7w— U.S. Central Command (@CENTCOM) October 30, 2019
The Pentagon has released aerial footage showing the U.S. assault force approaching the compound of Abu Bakr al-Baghdadi.
Additional video shows the U.S. airstrike that destroyed the compound after American special operations forces left the location. https://t.co/dwcLJoaZxM pic.twitter.com/bLmKxR1e9r
— ABC News (@ABC) October 30, 2019
Discussion about this post