ലോസ് ആഞ്ചല്‍സ്: അമേരിക്കയിലെ ലോസ്ആഞ്ചല്‍സില്‍ അനിയന്ത്രിതമായി പടര്‍ന്നുപിടിച്ച കാട്ടുതീയില്‍പ്പെട്ട് ആഡംബരവസതികള്‍ കത്തിനശിച്ചു. പ്രശസ്ത ഹോളിവുഡ് നടന്മാരായ ആര്‍നോള്‍ഡ് ഷ്വാര്‍സ്നെഗ്ഗര്‍, ക്ലാര്‍ക്ക് ഗ്രെഗ്ഗ്, കുര്‍ട് ഷട്ടര്‍ ബാസ്കറ്റ്ബോള്‍ താരം ലെബ്രോണ്‍ ജെയിസ് എന്നിവരടക്കമുള്ളവര്‍ സംഭവസ്ഥലത്തുനിന്നും പലായനം ചെയ്തതായി വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഞായറാഴ്ച രാത്രിയോടെയാണ് കിഴക്കന്‍ ലോസ് ആഞ്ചല്‍സിലെ ബ്രെന്റ് വുഡില്‍ തീപടര്‍ന്ന് പിടിച്ചത്. തീപടരാന് തുടങ്ങുന്നതിന് മുമ്പ് തന്നെ മേഖലയില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ പ്രദേശവാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതോടെയാണ് കോടിക്കണക്കിന് വിലവരുന്ന വീടുകള്‍ ഉപേക്ഷിച്ച് ബോളിവുഡ് താരങ്ങളടക്കം അര്‍ധരാത്രിയോടെ പാലായനം ചെയ്തത്.
ലോസ് ആഞ്ചല്‍സിലെ അതിസമ്പന്നര്‍ താമസിക്കുന്ന മേഖലയിലാണ് തീപിടിത്തമുണ്ടായത്. തീ പിടിത്തം മൂലം നഗരത്തിലെമ്പാടും പുകയും ചാരവും നിറഞ്ഞ അവസ്ഥയാണ്. അതിനാല്‍ പുറത്തിറങ്ങാന്‍ കഴിയാതെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post