വാഷിംഗ്ടണ്‍: സിറിയയിലെ സൈനിക നീക്കത്തിനിടെ ഐഎസ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ തുരങ്കത്തിലേക്ക് ഓടിച്ചുകയറ്റിയ അമേരിക്കന്‍ സൈനിക നായയുടെ ചിത്രം പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നായയുടെ ചിത്രം പങ്കുവെച്ചെങ്കിലും സുരക്ഷാകാരണങ്ങളാല്‍ ട്രംപ് പേര് വെളിപ്പെടുത്തിയിട്ടില്ല.
ട്വിറ്ററിലൂടെയാണ് ട്രംപ് നായയുടെ ഫോട്ടോ പങ്കുവെച്ചത്. ബാഗ്ദാദിയെ വേട്ടയാടി കൊലപ്പെടുത്തുന്നതില്‍ മഹത്തായ പങ്കുവഹിച്ച അത്ഭുതകരമായ നായ എന്ന കുറിപ്പോടെയാണ് ട്രംപ് ചിത്രം ട്വീറ്റ് ചെയ്തത്. നായയുടെ ഫോട്ടോയോ പേരോ പുറത്തുവിടില്ലെന്ന് പെന്റഗണ്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ട്രംപ് നായയുടെ ഫോട്ടോ ട്വീറ്റ് ചെയ്തിരിക്കുന്നത്.
സിറിയയിലെ സൈനിക നീക്കത്തിനിടെയാണ് നായ ബാഗ്ദാദിയെ വേട്ടയാടിയത്. ഇവിടെ വച്ച് മൂന്ന് മക്കള്‍ക്കൊപ്പം ബാഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നെന്നും ഈ സ്ഫോടനത്തില്‍ നായയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തെന്ന് കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പറഞ്ഞിരുന്നു.
We have declassified a picture of the wonderful dog (name not declassified) that did such a GREAT JOB in capturing and killing the Leader of ISIS, Abu Bakr al-Baghdadi! pic.twitter.com/PDMx9nZWvw
— Donald J. Trump (@realDonaldTrump) October 28, 2019
Discussion about this post