വാഷിംഗ്ടണ്‍: പുരോഹിതരുടെ പ്രതിസന്ധി പരിഹരിക്കാന്‍ വിവാഹിതരെയും പുരോഹിതന്മാരാക്കാന് തയ്യാറാകണമെന്ന് തെക്കെ അമേരിക്കയിലെ കത്തോലിക്ക ബിഷപ്പുമാര്‍. പുരോഹിതന്മാരാകാന് താല്പര്യപ്പെട്ട് വരുന്നവരുടെ എണ്ണം കുറയുകയാണെന്നും ഇത് സഭയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും കത്തോലിക്കാ ബിഷപ്പുമാര്‍ പറയുന്നു.
ഈ പ്രതിസന്ധി ഇല്ലാതാക്കാന്‍ വിവാഹിതരെയും പുരോഹിതന്മാരാക്കാന് തയ്യാറാകണമെന്ന് ഇവര്‍ വത്തിക്കാനോട് ആവശ്യപ്പെട്ടു. പള്ളി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന സ്ത്രീകളെ പുരോഹിതരുടെ സഹായികളായി നിയമിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ആമസോണ്‍ മേഖലയിലെ ബിഷപ്പുമാരുടെ യോഗം വത്തിക്കാനിലാണ് ചേര്‍ന്നത്.
സഭ ചരിത്രത്തില്‍ തന്നെ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന നിര്‍ദേശങ്ങളാണ് തെക്കെ അമേരിക്കയിലെ ഒമ്പത് രാജ്യങ്ങളിലെ ബിഷപ്പുമാര്‍ മുന്നോട്ട് വെച്ചത്. യോഗത്തില്‍ പങ്കെടുത്ത 121 ബിഷപ്പുമാര്‍ ഇതിനോട് യോജിച്ചു. എന്നാല്‍ 41 പേര് വിയോജിപ്പ് അറിയിച്ചു.
Discussion about this post