ഹോങ്കോങ്: കാര്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലം വിറ്റത് ഏഴുകോടിയോളം രൂപയ്ക്ക്. ഹോങ്കോങിലാണ് ഈ ഞെട്ടിക്കുന്ന സംഭവം. അതിസമ്പന്നരും വന്‍കിട വ്യവസായികളും താമസിക്കുന്ന വന്‍കിട കെട്ടിട സമുച്ചയത്തിലെ പാര്‍ക്കിങ്ങിനുള്ള ഇടമാണ് വില്പന നടത്തിയത്.
വലിയനഗരങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം കണ്ടെത്തുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. അത് കൂടുതല്‍ വ്യക്തമാക്കിത്തരുന്ന വാര്‍ത്തയാണ് ഹോങ്കോങില്‍ നിന്നും പുറത്തുവന്നത്. ഹോങ്കോങ്ങിലെ 73 നിലയുള്ള പ്രശസ്തമായ കെട്ടിടത്തിനു താഴെയുള്ള പാര്‍ക്കിങ് സ്ഥലമാണ് ഞെട്ടിക്കുന്ന തുകയ്ക്ക് വില്പന നടന്നത്.
അതിസമ്പന്നര്‍ താമസിക്കുന്ന ഇവിടെ ഒരു കാര്‍ പാര്‍ക്ക് ചെയ്യാനുള്ള 134.5 ചതുരശ്രയടിയുള്ള പാര്‍ക്കിങ് സ്ഥലത്തിന് ഒരു ചതുരശ്ര അടിക്ക് 5.2 ലക്ഷം രൂപ വിലയ്ക്കാണ് വില്പന നടന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹോങ്കോങ്ങില്‍ ഒരു ഇടത്തരം വീടിന്റെ വിലയുടെ മൂന്നിരട്ടിയാണ് ഈ തുക.
Discussion about this post