വാഷിങ്ടൺ: രാജ്യത്തെ ഹിന്ദു-ജൈന-ബുദ്ധ-സിഖ് വിശ്വാസികൾക്ക് ദീപാവലി ആശംസകൾ നേർന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസിൽ ഉടനീളം ദീപങ്ങളുടെ ഉത്സവം ആചരിക്കുന്നത് രാജ്യത്തിന്റെ പ്രധാന തത്വമായ മതസ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെ ഓർമ്മപ്പെടുത്തുന്നതാണെന്ന് ദീപാവലി ആഘോഷങ്ങൾക്കു മുന്നോടിയായി ട്രംപ് പറഞ്ഞു.
ഇന്ത്യൻ-അമേരിക്കൻ സംഘത്തോടൊപ്പം ട്രംപ് വെള്ളിയാഴ്ച ഓഫീസിൽ ദീപാവലിയും ആഘോഷിച്ചു. ‘ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ള അവകാശങ്ങൾ സംരക്ഷിക്കുന്നത് ഭരണകൂടം തുടരും. അത് എല്ലാ മതത്തിലുമുള്ള ആളുകളെ അവരുടെ വിശ്വാസത്തിനും മനസ്സാക്ഷിക്കും അനുസരിച്ച് ആരാധന നടത്താൻ പ്രാപ്തമാക്കുന്നു’ – അദ്ദേഹം പറഞ്ഞു. ഈ പുണ്യ കാലഘട്ടം ഇരുട്ടിനെതിരായ പ്രകാശത്തിന്റെ വിജയത്തെ സ്മരിക്കാനുള്ള അവസരമാണെന്നും ട്രംപ് പറഞ്ഞു.
Discussion about this post