ബീയജിംഗ്: കൃത്രിമ ചന്ദ്രനെ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചതിന് പുറകേ കൃത്രിമ സൂര്യനെയും ഒരുക്കാന്‍ ചൈന ഒരുങ്ങുന്നു. ഭൂമിക്കാവശ്യമായ ഊര്‍ജോത്പാദനം ലക്ഷ്യമിട്ടാണ് കൃത്രിമ സൂര്യനെ ചൈന ഒരുക്കുന്നത്. ചൈനയിലെ ഹെഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ സയന്‍സിലെ ശാസ്ത്രജ്ഞര്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു എന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
കൃത്രമ സൂര്യന് എന്നാല്‍ അടിസ്ഥാപരമായി ഒരു ആറ്റോമിക് ഫ്യൂഷന്‍ റിയാക്ടറാണിത്. സൂര്യന്റെ കേന്ദ്രഭാഗത്തെ താപനില 1.5 കോടി ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമ്പോള്‍ കൃത്രമ സൂര്യന് 10 കോടി ഡിഗ്രി സെല്‍ഷ്യസ് താപം ഉത്പാദിപ്പിക്കാന്‍ ശേഷിയുണ്ടാകുമെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. ദൗത്യം യാഥാര്‍ഥ്യമായാല്‍ ഊര്‍ജോത്പാദനത്തില്‍ പുതിയൊരു ചരിത്രമാകും എന്ന് ഗവേഷകര്‍ വ്യക്തമാക്കി
ആറ്റം ന്യൂക്ലിയസുകള്‍ വിഘടിക്കുമ്പോള്‍ പുറന്തള്ളുന്ന ഊര്‍ജം ഉപയോഗിച്ചാണ് ആണവവൈദ്യുതിനിലയങ്ങളില് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഈ പ്രക്രിയയെ ന്യൂക്ലിയര്‍ ഫിഷന് എന്നു പറയും. എന്നാല്‍, രണ്ട് ആറ്റങ്ങള്‍ സംയോജിക്കുന്ന ഫ്യൂഷന്‍ പ്രക്രിയയില്‍ ഫിഷനേക്കാള്‍ കൂടുതല്‍ ഊര്‍ജം പുറന്തള്ളുന്നുണ്ട്. അതേസമയം, അപകടകരമായ മാലിന്യങ്ങളുടെ പുറംതള്ളല്‍ താരതമ്യേന കുറവുമാണ് എന്നാതാണ് ഇതിന്റെ ഗുണം
തെരുവുവിളക്കുകള്‍ക്കു പകരം കൃത്രിമ ചന്ദ്രനെ നിര്‍മിക്കുമെന്ന് ചൈന നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2020 ല്‍ ഇത് നടപ്പാക്കാനാണ് ചൈനയുടെ ശ്രമം.
Discussion about this post