ലണ്ടന്‍: ബ്രിട്ടനെ നടുക്കിയ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ബ്രിട്ടനിലെ എസക്സില്‍ പിടികൂടിയ കണ്ടെയ്നര്‍ ലോറിയില്‍ നിന്ന് 39 മൃതദേഹങ്ങള്‍ കണ്ടെത്തിയതാണ് നഗരത്തെ നടുക്കിയിരിക്കുന്നത്. ഒരു കൗമാരക്കാരന്റെയും ബാക്കി 38 ഉം മുതിര്‍ന്നവരുടേതായിരുന്നു മൃതദേഹങ്ങള്‍. എസക്സിലെ വാട്ടേര്‍ഗ്ലേഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലെത്തിയ ലോറിയിലാണ് അതിദാരുണമായ കാഴ്ച കാണാന്‍ ഇടയായത്. സംഭവത്തെ തുടര്‍ന്ന് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് താത്കാലികമായി അടച്ചിരിക്കുകയാണ്.
സംഭവത്തില്‍ ലോറി ഡ്രൈവറും വടക്കന്‍ അയര്‍ലന്‍ഡ് സ്വദേശിയുമായ 25-കാരനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. പ്രാദേശിക സമയം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മൃതദേഹങ്ങള്‍ കണ്ടത്. ബള്‍ഗേറിയയില്‍ രജിസ്റ്റര്‍ ചെയ്ത ലോറി കഴിഞ്ഞ ശനിയാഴ്ചയാണ് ബ്രിട്ടനില്‍ പ്രവേശിച്ചതെന്ന് അന്വേഷണത്തില്‍ നിന്നും വ്യക്തമായി.
മൃതദേഹം കണ്ടെത്തിയ എസക്സില്‍നിന്നും ഏകദേശം 480 കിലോമീറ്ററോളം അകലെയുള്ള ഹോളിഹെഡ് തുറമുഖം വഴിയാണ് ലോറി ബ്രിട്ടനിലെത്തിയത്. അയര്‍ലാന്റില്‍ ബ്രിട്ടനിലേക്കുള്ള പ്രധാനപാതയാണിത്. മൃതദേഹങ്ങള്‍ ഇതുവരെയും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. മരിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ലോറി ഡ്രൈവറെ ചോദ്യം ചെയ്യുകയാണെന്നും അധികൃതര്‍ അറിയിച്ചു.
Discussion about this post