ഗര്‍ഭിണിയായതിന് ശേഷം തുടങ്ങിയതാണ് ഉഗാണ്ടക്കാരിയായ ബ്രെന്‍ഡ നാഗിറ്റയുടെ മണ്ണ് തീറ്റ. ദിവസം കഴിയും തോറും കല്ലും മണ്ണും കഴിക്കാനുള്ള ആഗ്രഹവും കൂടിക്കൂടി വന്നു. മണ്ണില്‍ തുടങ്ങിയ ആഗ്രഹം ഇപ്പോള്‍ ബ്രെന്‍ഡയെ കൊണ്ടെത്തിച്ചിരിക്കുന്നത് കല്ല് തീറ്റയിലാണ്. ഒരു തരം ചെളിക്കല്ലാണ് ബ്രെന്‍ഡയുടെ ഇപ്പോഴത്തെ ഇഷ്ടഭക്ഷണം. ഗര്‍ഭകാലത്ത് ഉണ്ടാവുന്ന ഓക്കാനം ഒഴിവാക്കാനാണ് താന്‍ ഇങ്ങനെ കല്ല് കഴിക്കുന്നത് എന്നാണ് ബ്രെന്‍ഡ പറയുന്നത്.
ഞാന്‍ ചെളിക്കട്ടപോലുള്ള ഒരു കല്ലാണ് വായിലിട്ട് ചവയ്ക്കുന്നത്. ചില സ്ത്രീകള്‍ ഗര്‍ഭകാലത്ത് മണ്ണ് വാരിത്തിന്നുമെന്ന് കേട്ടിട്ടുണ്ട്. ചിലര്‍ക്ക് വീടിന്റെ ചുമരുകളില്‍ തേച്ച മണ്ണിനോടാവും പ്രിയം. ചിലര്‍ക്കാവട്ടെ നല്ല പുളിയോ ചവര്‍പ്പോ ഉള്ള പഴങ്ങളോടും.
എന്ത് തരം തോന്നലാണ് ഇതെന്ന് മറ്റുള്ളവരെ പറഞ്ഞുബോധ്യപ്പെടുത്താന്‍ കഴിയില്ല. ഒരു പക്ഷെ എന്നെ പോലെ ഗര്‍ഭിണിയായ മറ്റൊരാള്‍ക്ക് എന്റെ അവസ്ഥ മനസ്സിലായേക്കാം’-ബ്രെന്‍ഡ പറയുന്നു.
അതേസമയം, നിരന്തരമായ ഈ കല്ല് തീറ്റ ബ്രെന്‍ഡയ്ക്ക് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. വയര്‍ സ്തംഭനവും മലബന്ധവുമെല്ലാം സ്ഥിരം പ്രശ്നങ്ങളാണ്. പലപ്പോഴും ഇക്കാരണവും പറഞ്ഞ് ആശുപത്രിയിലേക്ക് പോകേണ്ടിവന്നിട്ടുമുണ്ട് ബ്രെന്‍ഡയ്ക്ക്. എന്തായാലും ബ്രെഡന്‍ഡയുടെ ഈ ശീലം കുഞ്ഞിന്റെ ആരോഗ്യത്തേയും ബാധിക്കും എന്നതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമുള്ള ചികിത്സയിലാണ് ബ്രെന്‍ഡ ഇപ്പോള്‍.
Discussion about this post