വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭാര്യയും പ്രഥമ വനിതയുമായ മെലാനിയ ട്രംപ് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പുരുഷന്മാര്ക്കെതിരെ ലൈംഗികാരോപണവുമായി രംഗത്തുവരുന്ന സ്ത്രീകള്‍ തെളിവ് നല്‍കണമെന്ന് പറഞ്ഞു. മീ ടൂ ക്യാംപെയിനിനെ പിന്തുണക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കവെയായിരുന്നു മെലാനിയയുടെ ഈ വിവാദ പ്രസ്താവന.
ഞാന്‍ സ്ത്രീകളെ പിന്തുണക്കുന്നുവെന്നും അവരെ കേള്‍ക്കുകയും പിന്തുണക്കുകയും വേണമെന്നും എന്നാല്‍ പുരുഷന്മാരെയും കൂടി പിന്തുണക്കണം എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് കാലത്ത് നിരവധി സ്ത്രീകള്‍ ട്രംപിനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയിരുന്നു.
Discussion about this post