ഇസ്ലാമാബാദ്: തീവ്രവാദി സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്കുന്ന കാര്യത്തില്‍ പാകിസ്താനെ ഡാര്‍ക്ക് ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് മുന്‍പ് നല്കുന്ന അവസാന അവസരമാണ് ഡാര്‍ക്ക് ഗ്രേലിസ്റ്റ്. ഇക്കാര്യത്തിലുള്ള അന്തിമ തീരുമാനം 18 ന് എടുക്കും.
എഫ്എടിഎഫ് നിര്‍ദേശിച്ച ഭീകരവിരുദ്ധനടപടികള്‍ സമയപരിധിക്കുള്ളില്‍ ഫലപ്രദമായി നടപ്പാക്കുന്നതില്‍ പാകിസ്താന് വീഴ്ചവരുത്തിയ സാഹചര്യത്തിലാണ് എഫ്എടിഎഫ് കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്.
എഫ്എടിഎഫ് പ്ലീനറിയില്‍ പങ്കെടുക്കുന്ന ഔദ്യോഗികവൃത്തങ്ങളാണ് പാകിസ്താനെതിരെ സ്വീകരിച്ചേക്കാവുന്ന കടുത്ത നടപടിയെക്കുറിച്ച് സൂചന നല്‍കിയത്. എഫ്എടിഎഫില്‍ പാകിസ്താന് ഒറ്റപ്പെട്ടേക്കുമെന്നും ഇവര്‍ പറയുന്നു.
എഫ്എടിഎഫ് നിയമപ്രകാരം ഏറ്റവും കര്‍ശനമായ മുന്നറിയിപ്പാണ് ഡാര്‍ക് ഗ്രേ പട്ടിക. എഫ്എടിഎഫ് നിഷ്കര്‍ഷിച്ച 27 കാര്യങ്ങളില്‍ വെറും ആറെണ്ണത്തില്‍ മാത്രമാണ് പാകിസ്താന് മികവ് തെളിയിച്ചത്. ഈ സാഹചര്യത്തിലാണ് പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള അവസാന അവസരമായി പാകിസ്താനെ ഡാര്‍ക് ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്.
Discussion about this post