ടോക്കിയോ: ജപ്പാനില്‍ കനത്ത നാശം വിതച്ച ഹാഗിബിസ് ചുഴലിക്കാറ്റിലും വെളളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 35 ആയി. 17 പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. അപകടത്തില്‍ നൂറിലധികം പേര്‍ക്ക് പരുക്കേറ്റെന്നാണ് റിപ്പോര്‍ട്ട്.
കനത്ത വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം വിവിധ ഇടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ചിലയിടങ്ങളില്‍ ഉരുള്‍പ്പൊട്ടലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദുരിതബാധിത മേഖലയില്‍ നിന്ന് നിരവധിപേരെ മാറ്റിപ്പാര്‍പ്പിച്ചു.
ശനിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് ജപ്പാനിലെ പ്രധാന ദ്വീപായ ഹോന്‍ഷൂവില്‍ ഹാഗിബിസ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. മണിക്കൂറില്‍ 225 കിലോ മീറ്ററിര്‍ വേഗതയിലാണ് കാറ്റ് വീശിയത്. 60 വര്‍ഷത്തിനിടെ ജപ്പാനിലുണ്ടാകുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് ഹാഗിബിസ്.
Discussion about this post