പാകിസ്താന്‍ ഭീകരസംഘടനകള്‍ ഇന്ത്യയുടെ സേനാകേന്ദ്രങ്ങള്‍ ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പ് നല്‍കി അമേരിക്ക

വാഷിങ്ടണ്‍: കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടി അടിസ്ഥാനമാക്കി പാക് ഭീകരസംഘടനകള്‍ ഇന്ത്യയുടെ സേനാകേന്ദ്രങ്ങള്‍ ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പ് നല്‍കി അമേരിക്ക. ഈ കാര്യത്തില്‍ നിരവധി രാജ്യങ്ങല്‍ക്ക് ആശങ്കയുണ്ടെന്നും അമേരിക്ക അറിയിച്ചു.

പാകിസ്ഥാനും ഇന്ത്യക്കും ഇടയില്‍ അത്തരം സാഹചര്യമുണ്ടാവുന്നതില്‍ ചൈനക്ക് താല്‍പര്യമില്ലെന്നും ഇന്തോ പസഫിക് സുരക്ഷാ വിഭാഗം അസിസ്റ്റന്റ് സെക്രട്ടറി റെന്‍ഡാള്‍ ഷ്രിവര്‍ പറഞ്ഞു. ചൈനയുടെ പിന്തുണയോടെ പാകിസ്താന്‍ ഇന്ത്യക്ക് നേരെ ആക്രമണം നടത്താന്‍ സാധ്യതയില്ലെന്നും ഷ്രിവര്‍ പറഞ്ഞു. പല സന്ദര്‍ഭങ്ങളിലും ചൈന പാകിസ്ഥാന് നല്‍കിയ പിന്തുണ കാശ്മീര്‍ വിഷയത്തില്‍ ലഭിക്കില്ലെന്നും പെന്റഗണ്‍ വക്താവ് വ്യക്തമാക്കി.

പത്ത് പേരോളം അടങ്ങുന്ന ചാവേര്‍ സംഘത്തിന്റെ ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങളിലെ സൈനിക കേന്ദ്രങ്ങളില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. അമൃത്സര്‍, പത്താന്‍കോട്ട്, ശ്രീനഗര്‍, അവന്തിപുര്‍, ഹിന്‍ഡന്‍ എന്നിവിടങ്ങളിലെ വ്യോമസേനാ താവളങ്ങളിലാണ് സുരക്ഷ ശക്തമാക്കിയത്.

Exit mobile version