മാഞ്ചസ്റ്റർ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെതിരെ മാധ്യമപ്രവർത്തകയുടെ ആരോപണം. 20 വർഷം മുമ്പ് ഒരു വിരുന്നിനെത്തിയപ്പോൾ ജോൺസൺ ദുരുദ്ദേശത്തോടെ തന്നെയും കൂടെയുണ്ടായിരുന്ന സ്ത്രീയേയും സ്പർശിച്ചുവെന്നാണ് മാധ്യമപ്രവർത്തകയായ ഷാർലറ്റ് എഡ്വേർഡ്സിന്റെ ആരോപണം. ആരോപിച്ചു. എന്നാൽ ആരോപണം തെറ്റാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി പ്രതികരിച്ചു.
കഴിഞ്ഞദിവസം, സൺഡേ ടൈംസ് പത്രത്തിലെ ലേഖനത്തിലൂടെയാണ് ഷാർലെറ്റ് ആരോപണം ഉന്നയിച്ചത്. 1999ൽ ഒരു മാസിക പുറത്തിറക്കൽ ചടങ്ങിനിടെയായിരുന്നു സംഭവം. വിരുന്നിനിടെ മദ്യലഹരിയിലായ ജോൺസൺ തന്നെയും അപ്പുറത്തിരുന്ന സ്ത്രീയെയും തൊട്ടുവെന്നു ഷാർലറ്റ് ആരോപിക്കുന്നു.
എന്നാൽ ഷാർലെറ്റിന്റെ ആരോപണം അസത്യമാണെന്ന് പറഞ്ഞ് ജോൺസൺ രംഗത്തെത്തിയതോടെ അന്ന് അദ്ദേഹം മദ്യലഹരിയിൽ ആയിരുന്നതിനാൽ ഒന്നും ഓർത്തെടുക്കാൻ സാധിക്കില്ലെന്നായിരുന്നു ഷാർലെറ്റിന്റെ മറുപടി.
Discussion about this post