കിളിമഞ്ചാരോയില്‍ പാരഗ്ലൈഡിംഗ് നടത്തുന്നതിനിടെ സഞ്ചാരിക്ക് ദാരുണാന്ത്യം. പാരച്യൂട്ട് തുറക്കാന്‍ സാധിക്കാത്തതാണ് അപകട കാരണം എന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കാനഡ സ്വദേശിയായ ജസ്റ്റിന്‍ കൈലോ(55)യാണ് മരിച്ചത്.
ശനിയാഴ്ച രാവിലെ പ്രാദേശിക സമയം 9 മണിയോടെയാണ് അപകടം ഉണ്ടായത്. സെപ്തംബര്‍ 20നാണ് ജസ്റ്റിന്‍ പര്‍വ്വതാരോഹണം ആരംഭിച്ചത്. ഇവിടെ നിന്ന് ഇറങ്ങാന്‍ പാരാഗ്ലൈഡിംഗിനെയാണ് അദ്ദേഹം ആശ്രയിച്ചത്. ഇതാണ് മരണത്തിലേക്ക് കലാശിച്ചത്. അതേസമയം അപകട വിവരം ജസ്റ്റിന്‍ കൈലോയുടെ ബന്ധുക്കളെയും കനേഡിയന്‍ ഹൈക്കമ്മീഷനെയും അറിയിച്ചതായി ടാന്‍സാനിയന്‍ നാഷണല്‍ പാര്‍ക്ക് അധികൃതര്‍ വ്യക്തമാക്കി.
സമുദ്രനിരപ്പില്‍ നിന്ന് 6000 കിലോമീറ്റര്‍ ഉയരത്തിലാണ് ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കിളിമഞ്ചാരോ പര്‍വ്വതനിര. വര്‍ഷം തോറും ഇവിടെ 500000 ത്തോളം പേര്‍ പര്‍വ്വതാരോഹണത്തിന് എത്താറുണ്ടെന്നും ഇത്തരത്തിലുള്ള അപകടങ്ങള്‍ ഇവിടെ അപൂര്‍വ്വമാണെന്നും അധികൃതര്‍ വ്യക്തമാക്കി.