ടെക്സസ്: ഇന്ത്യന്‍ വംശജനായ പോലീസുകാരന് അമേരിക്കയില്‍ കൊല്ലപ്പെട്ടു. ഗതാഗത നിയമം തെറ്റിച്ചത് ചോദ്യംചെയ്ത ഡെപ്യൂട്ടി പോലീസ് ഉദ്യോഗസ്ഥന് സന്ദീപ് ദലിവാള്‍ (42) ആണ് കൊല്ലപ്പെട്ടത്. അമേരിക്കന്‍ പോലീസ് സേനാംഗമാകുന്ന ആദ്യ സിഖ് വംശജനെന്ന നിലയില്‍ ശ്രദ്ധേയനായിരുന്നു അദ്ദേഹം.
ടെക്സസിലെ ഹാരിസ് കൗണ്ടിയില്‍ ശനിയാഴ്ചയായിരുന്നു സംഭവം. ഗതാഗതനിയമം തെറ്റിച്ചത് ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് കാര്‍ യാത്രക്കാരന് വെടിയുതിര്‍ക്കുകയായിരുന്നു.
പത്തുവര്‍ഷമായി ടെക്സസില്‍ സേവനമനുഷ്ടിക്കുന്ന അദ്ദേഹത്തിന് സിഖ് ആചാരത്തിന്റെ ഭാഗമായ തലപ്പാവ് വയ്ക്കാനും താടി വളര്‍ത്താനും അനുമതി നല്‍കിയിരുന്നു.
കൊലയാളിയെയും ഒപ്പമുണ്ടായിരുന്ന സ്ത്രീയെയും പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.
Discussion about this post