ദത്തെടുത്ത കുട്ടി കുടുംബത്തെ കൊല്ലാന്‍ ശ്രമിച്ചു. പിന്നീട് കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിദേയമാക്കിയപ്പോഴാണ് ഇത് 9 വയസുള്ള കുട്ടി അല്ലെന്നും മുതിര്‍ന്ന സ്ത്രീ ആണെന്നും ദമ്പതികള്‍ അറിയുന്നത്. ഇതോടെ ഇവര്‍ ഭയം മൂലം പെണ്‍കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു.
2010ല്‍ ഉക്രെയിനില്‍ നിന്നാണ് ദമ്പതികല്‍ നദാലിയ എന്ന കുട്ടിയെ ദത്തെടുക്കുന്നത്. നദാലിയെ കൂടാതെ ഇവര്‍ക്ക് മൂന്ന് മക്കള്‍ ഉണ്ട്. ഇവരുടെ ഒപ്പം തന്നെയാണ് ക്രിസ്റ്റീനയും മിഖായേലും നദാലിയെ നോക്കിയിരുന്നത്. ദത്തെടുക്കുന്ന സമയത്ത് 9 വയസാണ് നദാലിയ്ക്ക് എന്നാണ് അനാഥാലയത്തിലെ അധികാരികള്‍ ദമ്പതികളോട് പറഞ്ഞത്. എന്നാല്‍ നദാലിയയ്ക്ക് കാഴ്ചയ്ക്കും അസ്ഥിവളര്‍ച്ചയ്ക്കും കുഴപ്പം ഉള്ളതായും ഇവര്‍ അറിയിച്ചിരുന്നു. അത് ചികിത്സയിലൂടെ ഭേദപ്പെടുത്താനാവും എന്ന പ്രതീക്ഷയിലായിരുന്നു ഇവര്‍.
എന്നാല്‍ നദാലിയയുടെ പെരുമാറ്റം ഇവരെ ശരിക്കും വിഷമത്തിലാക്കി. ഒരു 9 വയസുള്ള കുട്ടിയുടെ പെരുമാറ്റം ആയിരുന്നില്ല നദാലിയയില്‍ നിന്നും ഉണ്ടായത്. കാറില്‍ നിന്നും എടുത്ത് ചാടുക, കണ്ണാടിയില്‍ രക്തംകൊണ്ട് എഴുതുക, മറ്റു കുട്ടികള്‍ ഉറങ്ങുമ്പോള്‍ അവരുടെ മുകളില്‍ കയറി നില്‍ക്കുക തുടങ്ങിയ തരത്തിലായിരുന്നു നദാലിയ പെരുമാറിയിരുന്നത്. പിന്നെ ചായയില്‍ രാസപദാര്‍ത്ഥം കലര്‍ത്തിയപ്പോള്‍ ഇവര്‍ നദാലിയെ ചോദ്യം ചെയ്യുകയായിരുന്നു. ചോദിച്ചപ്പോള്‍ കുടുംബത്തെ ഇല്ലാതാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് നദാലിയ പറഞ്ഞു.
പിന്നെ ദമ്പതികള്‍ നദാലിയെയും കൂട്ടി ഡോക്ടറെ സമീപിച്ചു. നദാലിയെ പരിശോധിച്ച ഡോക്ടര്‍ പറഞ്ഞ കാര്യം കേട്ട് ക്രിസ്റ്റീനയും മിഖായേലും ശരിക്കും ഞെട്ടി. നദാലിയക്ക് 9 വയസ് അല്ലെന്നും
മിനിമം 22 വയസെങ്കിലും കാണും. എല്ലുകളുടെ വളര്‍ച്ച മുരടിപ്പിച്ച കുട്ടിയായി തോന്നുന്ന രോഗാവസ്ഥയാണ് നതാലിയയ്ക്കുള്ളത്. ഇതോടൊപ്പം മനുഷ്യരെ കൊല്ലാന്‍ വാസനയുള്ള സൈക്കോപാത്ത് കൂടിയാണ് നതാലിയയെന്നും ഡോക്ടര്‍ വെളിപ്പെടുത്തി.
ഇതോടെ ഇവര്‍ നദാലിയ്ക്കായി ഇന്‍ഡ്യാനയില്‍ ഒരു ഫ്‌ലാറ്റ് വാടകയ്‌ക്കെടുത്ത് കൊടുത്ത് ഒരുവര്‍ഷത്തേക്കുള്ള തുകയും നല്‍കിയ ശേഷം കാനഡയ്ക്ക് പോവുകയായിരുന്നു. എന്നാല്‍ ദത്തെടുത്ത കുട്ടിയെ ഉപേക്ഷിച്ച് പോയതിന്റെ പേരില്‍ ദമ്പതികളെ പോലീസ് അറസ്റ്റ്‌ചെയ്യ്തു. ഒരു വര്‍ഷം മുമ്പാണ് ഇത്. പിന്നെ നദാലിയെ തെരഞ്ഞ് പോലീസ് ഫ്‌ലാറ്റില്‍ പോയപ്പോള്‍ അവര്‍ അവിടെ ഉണ്ടായിരുന്നില്ല. എങ്ങോട്ട് പോയെന്നും അറിയില്ല . ഈ ഒരു വര്‍ഷം അവര്‍ എങ്ങനെ അവിടെ കഴിഞ്ഞു എന്നതിനും ആര്‍ക്കും ഉത്തരം ഇല്ല. ക്രിസ്റ്റീനമിഖായേല്‍ ദമ്പതികളെ ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ ഈ കാര്യം സമ്മതിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയത്.
നദാലിയെ കാണുമ്പോള്‍ കുട്ടിയെ പോലെ ഉണ്ടെങ്കിലും അവര്‍ ഒരു സ്ത്രീ ആണെന്നും തങ്ങളെ കബളിപ്പിക്കുകയാണെന്നുമാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. ഭയന്നിട്ടാണ് നദാലിയെ വിട്ട് പോയതെന്നും ദമ്പതികള്‍ കോടതിയില്‍ പറഞ്ഞു.
Discussion about this post