ബീജിംഗ്: ടേക്ക് ഓഫിന് സെക്കന്റുകള്‍ ശേഷിക്കെ യുവതി വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നു.
ശുദ്ധവായു ലഭിക്കുന്നതിനായാണ് യുവതി വാതില്‍ തുറന്നത് എന്നാണ് പറയുന്നത്. ചൈനയിലെ വുഹാന്‍ വിമാനത്താവളത്തിലായിരുന്നു സംഭവം.
സംഭവത്തിന് പിന്നാലെ ഒരുമണിക്കൂറിലേറെ വിമാനം വൈകിയെന്ന് ദ സണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഷിയാമെന് എയര്‍ ജെറ്റ് വിമാനത്തിന്റെ വാതിലാണ് തുറന്നത്. ശുദ്ധമായ വായു ലഭിക്കുന്നതിനു വേണ്ടിയാണ് യുവതി വാതില്‍ തുറന്നത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ ചൈനയില്‍ വ്യാപകമായി പ്രചരിച്ചിരിക്കുകയാണ്.
യുവതി എമര്‍ജന്‍സി വാതില്‍ തുറക്കുന്ന വീഡിയോ 18 ദശലക്ഷം ആളുകളാണ് സോഷ്യല്‍ മീഡിയയിലൂടെ കണ്ടത്. പലരും തമാശ രൂപത്തിലാണ് കമന്റ് ചെയ്തത്. എന്നാല്‍, ടേക്ക് ഓഫിന് ശേഷമാണ് യുവതിക്ക് ശുദ്ധവായു ശ്വസിക്കാനുള്ള ആഗ്രഹമുണ്ടായതെങ്കില്‍ വലിയ അപകടമുണ്ടായേനെയെന്നും ആളുകള്‍ പറയുന്നു. സഹയാത്രികനാണ് യുവതി എമര്‍ജന്‍സി വാതില്‍ തുറക്കുന്ന ചിത്രം എടുത്തത്. സംഭവത്തില്‍ ജീവനക്കാര്‍ പോലീസിനെ വിവരമറിയിച്ചു. ഇതിന് പിന്നാലെ പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു.
Discussion about this post