ന്യൂയോർക്ക്: ക്ഷണിച്ചിട്ടും അവസാന നിമിഷം ഹൗഡി മോഡി പരിപാടിയിൽ നിന്നും ഇന്ത്യൻ വംശജനായ അമേരിക്കൻ ഹാസ്യതാരം ഹസൻ മിൻഹാജിനെ വിലക്കിയെന്ന് പരാതി. ‘ഹൗഡി മോഡി’ പരിപാടിയിൽനിന്ന് വിലക്കിയെന്ന് ആരോപണം. അമേരിക്കയിലെ ടെലിവിഷൻ പരിപാടിയിലാണ് തന്റെ അനുഭവം മിൻഹാജ് പറഞ്ഞത്. ഈ വിഷയം പ്രതിപാദിച്ച് ട്വിറ്ററിലും മിൻഹാജ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
‘ഹൗഡി മോഡി’ പരിപാടിക്ക് മുന്നോടിയായി അമേരിക്കയിൽ വിജയം കൈവരിച്ച ഇന്ത്യൻ വംശജരെ അനുമോദിച്ചിരുന്നു. മിൻഹാജിനേയും അനുമോദിച്ചിരുന്നു. ഇതിനു പിന്നാലെ പരിപാടിയിൽ പങ്കെടുക്കാൻ വിവരങ്ങൾ നൽകിയപ്പോൾ പരിപാടി നടക്കുന്ന ഫുട്ബാൾ സ്റ്റേഡിയം നിറഞ്ഞുവെന്നും താങ്കൾക്ക് സ്ഥലം ഇല്ല എന്നുമുള്ള മറുപടിയാണ് ലഭിച്ചതെന്ന് മിൻഹാജ് പറയുന്നു. പിന്നീട് വിശദമായി അന്വേഷിച്ചപ്പോഴാണ് മോഡിയുടെ അനിഷ്ടം അധികൃതർ വ്യക്തമാക്കിയത്.
മിൻഹാജ് അവതരിപ്പിക്കുന്ന ‘പാട്രിയറ്റ് ആക്ട്’ എന്ന നെറ്റ്ഫ്‌ളിക്‌സിലെ പ്രശസ്ത ഷോയിൽ മോഡിയെ കണക്കറ്റു പരിഹസിച്ചു സംസാരിച്ചതാണ് വിലക്കിനു കാരണമായതെന്ന് വ്യക്തമായത്. മിൻഹാജിന്റെ ഷോയും നെറ്റ്ഫ്‌ളിക്‌സും ബഹിഷ്‌കരിക്കാൻ ഏതാനും മാസങ്ങൾക്ക് മുമ്പ് സംഘപരിവാർ സമൂഹ മാധ്യമങ്ങളിൽ ഹാഷ്ടാഗ് ക്യാംപെയിൻ നടത്തിയിരുന്നു. നേരത്തെ, ലോക്‌സഭ തെരഞ്ഞെടുപ്പിനെയും ബാലാകോട്ട് സർജിക്കൽ സ്‌ട്രൈക്കിനെയും മിൻഹാജ് കളിയാക്കിയിരുന്നു.
Never got a chance to say Howdy Modi.https://t.co/6nQn4Gl8VH
— Hasan Minhaj (@hasanminhaj) September 24, 2019
Discussion about this post