ഇസ്ലാമാബാദ്: ഇന്ത്യ-പാക് അതിര്‍ത്തി പ്രദേശങ്ങളില്‍ ഉണ്ടായ ഭൂചലനത്തില്‍ പാകിസ്താനില്‍ മരിച്ചവരുടെ എണ്ണം 26 ആയി. മുന്നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.
പാകിസ്താനില്‍ ചൊവ്വാഴ്ചയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.3 എന്ന് രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. പാക് അധീന കാശ്മീരിലെ മിര്‍പുര്‍ലാണ് പ്രധാനമായും ഭൂചലനം ഉണ്ടായത്. നിരവധി വീടുകളും കെട്ടിടങ്ങളും ഭൂചലനത്തില്‍ തകര്‍ന്നു. റോഡുകളില്‍ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു. സൈന്യമുള്‍പ്പെടെയുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
ഉത്തരേന്ത്യയില്‍ ഡല്‍ഹി, ജമ്മുകാശ്മീര്‍, പഞ്ചാബ്, ഹരിയാന, ഹിമാചല്‍പ്രദേശ്, എന്നിവിടങ്ങളിലും ഭൂചലനമുണ്ടായിട്ടുണ്ട്. എന്നാല്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.