കാബൂള്‍: അഫ്ഗാനിസ്ഥാന് ഹെല്‍മാന്ത് പ്രവിശ്യയില്‍ ഉണ്ടായ വ്യോമാക്രമണത്തില്‍ 14പേര് കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. എട്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വിവാഹസംഘം സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെയായിരുന്നു ആക്രമണം.
കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞ ആഴ്ച താലിബാന് ഭീകരരെ ലക്ഷ്യമിട്ട് സുരക്ഷ സൈന്യം നടത്തിയ ആക്രമണത്തില്‍ 30 പേര് കൊല്ലപ്പെടുകയും 45 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഈ മാസം സെപ്തംബര്‍ 28ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കാനായി അഫ്ഗാനിസ്ഥാന് സര്‍ക്കാരിനും സേനയ്ക്കുമെതിരെ പ്രചാരണം ശക്തമാക്കുമെന്ന് താലിബാന് മുന്നറിയിപ്പ് നല്‍കിയിരുന്നു.