ഹൂസ്റ്റണ്‍: അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നല്‍കുന്ന സ്വീകരണ പരിപാടിയായ ‘ഹൗഡി, മോഡി’യില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അരമണിക്കൂര്‍ നേരം പരിപാടിയില്‍ സംസാരിക്കുമെന്ന് റിപ്പോര്‍ട്ട്.
ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടി മാത്രമാണ് ട്രംപ് വാഷിംഗ്ടണില്‍ നിന്ന് ഹ്യൂസ്റ്റണിലെത്തുന്നത്. റാലിയില്‍ അരലക്ഷത്തോളം ഇന്ത്യന്‍-അമേരിക്കക്കാര്‍ പങ്കെടുക്കും. ഹൂസ്റ്റണിലെ എന്‍ആര്‍ജി സ്റ്റേഡിയത്തിലേക്കാണ് റാലി എത്തുക.
സജീവമായ രാഷ്ട്രീയ പിന്തുണ നല്‍കുന്ന ഇന്ത്യന്‍-അമേരിക്കക്കാരുമായുള്ള ബന്ധം ഊര്‍ജ്ജസ്വലമാക്കാന്‍ ഹൗഡി മോഡി പരിപാടി മോഡിക്ക് അവസരം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.
അതേസമയം, പ്രസിഡന്റ് പദത്തിലേക്ക് രണ്ടാമൂഴത്തിന് ശ്രമിക്കുന്ന ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയായി കൂടിയാണ് ഹൗഡി മോഡി പരിപാടി മാറുക എന്നും വിവരങ്ങളുണ്ട്. കൂടാതെ ട്രംപ് അഭിമുഖീകരിക്കുന്നത് വിദേശത്ത് ജനിച്ച ഒരുപറ്റം ആളുകളെ ആയിരിക്കും. എന്നാല്‍, അതൊരിക്കലും അദ്ദേഹത്തിന്റെ സാധാരണ കുടിയേറ്റ വിരുദ്ധ സന്ദേശങ്ങള്‍ക്ക് സ്വീകാര്യത തെളിയിക്കുന്നതാകില്ല.
റിപ്പബ്ലിക്കന്‍ ആധിപത്യമുള്ള ടെക്‌സാസിലെ അപൂര്‍വ ഡെമോക്രാറ്റിക് ശക്തികേന്ദ്രമാണ് ഹൂസ്റ്റണ്‍. വോട്ടെടുപ്പുകള്‍ ഇന്ത്യന്‍-അമേരിക്കന്‍ വോട്ടര്‍മാരുടെ കടുത്ത പിന്തുണയാണ് കാണിക്കുന്നത്. അതില്‍ 75% പേരും 2016ല്‍ ഡെമോക്രാറ്റിക് എതിരാളിയായ ഹിലാരി ക്ലിന്റന് വോട്ട് ചെയ്തവരാണ്.
എന്നാല്‍ ‘ഹൗഡി, മോഡി!’ പരിപാടിയുടെ സംഘാടകര്‍ 400 നര്‍ത്തകരെ ഉള്‍പ്പെടുത്തി 90 മിനിറ്റ് സാംസ്‌കാരിക പരിപാടി രാവിലെ ആരംഭിച്ചു. അതുകൊണ്ട് തന്നെ ട്രംപിന് സ്വീകാര്യമായ പ്രേക്ഷകരെ പ്രതീക്ഷിക്കാമെന്ന് പറയുന്നു.
ട്രംപിനെ ഇന്ത്യന്‍ സമൂഹം പൂര്‍ണ്ണമായും സ്വാഗതം ചെയ്യുന്നെന്ന് പരിപാടി സംഘടിപ്പിച്ച ടെക്‌സസ് ഇന്ത്യ ഫോറത്തിന്റെ വക്താവ് പ്രീതി ദാവ്ര പറഞ്ഞു. അമേരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പിന്തുണയുടെയും അംഗീകാരത്തിന്റെയും സൂചനയാണ് അദ്ദേഹത്തിന്റെ സാന്നിധ്യം. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് കൂടി വേണ്ടിയാണ് ഇത്.
The Dawoodi Bohra community has distinguished itself across the world. In Houston, I had the opportunity to spend time with them and speak about a wide range of issues. pic.twitter.com/zxHXa9Ka9Z
— Narendra Modi (@narendramodi) 22 September 2019
Discussion about this post