റോം: ഇരപിടിക്കാന്‍ ചിലന്തികള്‍ വലനെയ്യുന്നത് കണ്ടിട്ടില്ലേ… ആ വിദ്യ മനുഷ്യനും ഉപയോഗപ്പെടുത്തിയാലോ. എന്താ അതെങ്ങനെ നടക്കും എന്ന ചിന്തയാണോ.. എന്നാല്‍ അത്തരത്തിലൊരു തയ്യാറെടുപ്പിലാണ് ഇറ്റലിയിലെ ട്രെന്‍ഡോ യൂണിവേഴ്സിറ്റിയിലെ ഒരു കൂട്ടം ശാസ്ത്രഞ്ജര്‍.
ചിലന്തിയുടെ സഹായത്തോടെ കാര്‍ബണിന്റെ ഒരു രൂപാന്തരമായ ഗ്രാഫീന് ഉപയോഗിച്ചു കൊണ്ട് ഒരു മനുഷ്യന്റെ ഭാരം താങ്ങാന്‍ തക്ക കരുത്തുള്ള വല നിര്‍മ്മിക്കുകയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. ഗ്രാഫീന് ആഹാരത്തിലൂടെയോ വെള്ളത്തിലൂടെയോ ചിലന്തിയുടെ ശരീരത്തില്‍ എത്തിച്ച് കൂടുതല്‍ കരുത്തുള്ള നാരുകളുണ്ടാക്കി അവ ഉപയോഗിച്ച് കയറുകളും പാരച്യൂട്ടുകളുമൊക്കെ നിര്‍മ്മിക്കാനാണ് ശ്രമിക്കുന്നത്.
പാരാഗ്ളൈഡിംഗ് പോലുള്ള വിനോദ സഞ്ചാര മേഖലകളിലും മിലിട്ടറി രംഗത്തുമൊക്കെ പാരച്യൂട്ടും കയറുകളും കൂടുതല്‍ വിജയകരമായി ഉപയോഗിക്കാന്‍ കഴിയുമെന്നാണ് നിലവില്‍ ഈ ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍. കുടിവെള്ളത്തിലൂടെ ചിലന്തിയുടെ ശരീരത്തിലെത്തിക്കുന്ന ഗ്രാഫീന് ഉപയോഗിച്ച് സാധാരണയെക്കാള്‍ അഞ്ചിരട്ടി കരുത്തുള്ള ചിലന്തി വല നിര്‍മ്മിക്കാം എന്നും ഇവര്‍ അവകാശപ്പെടുന്നുണ്ട്.
Discussion about this post