ചിക്കാഗോ: പ്രാവിന്റെ ശല്യം കൊണ്ട് പൊറുതിമുട്ടിയെന്ന് ലൈവിലെത്തി പരാതി പറഞ്ഞ ജനപ്രതിനിധിയുടെ തലയില്‍ കാഷ്ഠിച്ച് പ്രാവ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചിരിപടര്‍ത്തുകയാണ്. ടെലിവിഷന്‍ പരിപാടിയുടെ ലൈവിനിടെയാണ് ജനപ്രതിനിധിയുടെ തലയില്‍ പ്രാവ് കാഷ്ഠിച്ചത്.
ഡെമോക്രാറ്റ് ജനപ്രതിനിധിയായ ജയ്മി ആന്‍ഡ്രേഡിനാണ് ലൈവ് പരിപാടിക്കിടെ ദുരനുഭവം ഉണ്ടായത്. അമേരിക്കയിലെ ഇര്‍വ്വിന്‍ പാര്‍ക്ക് ബ്ലൂ ലൈന്‍ സ്റ്റേഷന് വൃത്തിയാക്കണമെന്ന ആവശ്യവുമായി നിരവധി പ്രക്ഷോഭങ്ങള്‍ നടത്തിയ വ്യക്തിയാണ് ജയ്മി. പ്രാവിന്റെ ശല്യം രൂക്ഷമായ സ്ഥലങ്ങളിലൊന്നാണ് ഇര്‍വ്വിന്‍ പാര്‍ക്ക് ബ്ലൂ ലൈന്‍ സ്റ്റേഷന്.
പ്രാവിന് കാഷ്ഠവും തൂവലുംകൊണ്ട് ഇവിടം നിറഞ്ഞതായി നിരവധിപ്പേര്‍ പരാതി പറഞ്ഞ് രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് ജനങ്ങള്‍ക്കു വേണ്ടി സംസാരത്തിന് ജയ്മി എത്തിയത്. ലൈവ് പരിപാടിക്കിടെ പ്രാവ് കാഷ്ഠിച്ചത് പരാതിയില്‍ കഴമ്പുണ്ടെന്ന് തെളിയുകയാണെന്ന് സോഷ്യല്‍മീഡിയയും പറയുന്നുണ്ട്. അതേസമയം പാവുകള്‍ കാഷ്ഠിക്കേണ്ട സ്ഥലം കൃത്യമായി കണ്ടെത്തിയെന്നും ചില പരിഹാസങ്ങള്‍ ഉയരുന്നുണ്ട്.
OH CRAP!
Not to be crass but #IL lawmaker talking to me about feces, feathers & filth fell victim to culprit during our #MorningInsiders interview. Ew! @cbschicago caught it all on camera. At 6AM, hear more about Rep's years-long quest to fix bird issue at @cta #irvingpark stop pic.twitter.com/CntCAEGH19
— LAUREN VICTORY (@LaurenVictory) September 16, 2019
Discussion about this post