മനില: അഴിമതി നടത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വെടിവെക്കാന്‍ പൗരന്മാര്‍ക്ക് അനുമതി നല്‍കി ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡുടെര്‍ട്ടെ. അഴിമതി നടത്തുന്നവരെ മരണം സംഭവിക്കാത്ത രീതിയില്‍ വേണം വെടിവെക്കാനെന്നും പ്രസിഡന്റ് പറഞ്ഞു.
ഏതെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ നിങ്ങളുടെ കൈയ്യില്‍ നിന്നും കൈക്കൂലി ചോദിക്കുകയാണെങ്കില്‍ അവരെ അടിക്കുകയോ കാലിന് വെടിവെക്കുകയോ ചെയ്യണമെന്നാണ് പ്രസിഡന്റ് പ്രസംഗത്തില്‍ പറഞ്ഞത്.
‘ടാക്‌സ് അടക്കാനോ, ഫീസ് അടക്കാനോ, സര്‍ട്ടിഫിക്കറ്റ് ലഭിക്കാനോ നിങ്ങളോട് ഉദ്യോഗസ്ഥര്‍ കൈക്കൂലി ചോദിക്കുകയാണെങ്കില്‍ ആദ്യം അവരെ അടിക്കുക. നിങ്ങളുടെ കൈവശം തോക്കുണ്ടെങ്കില്‍, നിങ്ങള്‍ക്ക് അവരെ വെടിവെക്കാം, പക്ഷെ കൊല്ലരുത്. എന്തെന്നാല്‍ തുടര്‍ന്ന് വരുന്ന പ്രോസിക്യൂഷന്‍ നടപടികളില്‍ നിങ്ങള്‍ക്ക് മാപ്പ് ലഭിച്ചുകൊള്ളണമെന്നില്ല’, പ്രസിഡന്റ് വ്യക്തമാക്കി.
കൈക്കൂലി ചോദിച്ച വ്യക്തി കൊല്ലപ്പെട്ടിട്ടില്ലെങ്കില്‍ വെടിവെച്ച ആളെ പ്രോസിക്യൂഷന്‍ നടപടികളില്‍ നിന്നും ഒഴിവാക്കുമെന്നും പ്രസിഡന്റ് അറിയിച്ചു. അഴിമതി നടത്തുന്നവരെ വെടിവെക്കുന്നതിലൂടെ രാജ്യത്തെ അഴിമതി നിരക്ക് കുറക്കാമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post