വാഷിങ്ടണ്‍: കാലിഫോര്‍ണിയയില്‍ ദുരന്തം വിതച്ച് കാട്ടുതീ. കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 56 ആയി. ഇതോടെ കാലിഫോര്‍ണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീകളിലൊന്നായി ഇത്തവണത്തേത്. അപകടത്തില്‍ 130 പേരെ കാണാതായിട്ടുണ്ട്. കാണാതായവരില്‍ അധികവും മഗളിയ നിവാസികളാണ്.
സുരക്ഷയുടെ ഭാഗമായി രണ്ടര ലക്ഷത്തോളം ആളുകളെയാണ് അധികൃതര്‍ക്ക് ഇതിനകം ഒഴിപ്പിച്ചത്. 6700 വീടുകളും അനവധി കച്ചവടസ്ഥാപനങ്ങളും കഴിഞ്ഞ വ്യാഴാഴ്ച്ച തുടങ്ങിയ തീപ്പിടിത്തത്തില്‍ നശിച്ചിട്ടുണ്ട്. 109,000 ഏക്കര്‍ വനം നശിച്ചുപോയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
തീപ്പിടിത്തത്തെ വന്‍ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കാലിഫോര്‍ണിയ ഗവര്‍ണര്‍ ജെറി ബ്രൗണ്‍ പ്രസിഡന്റ് ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു. കൂടുതല്‍ അടിയന്തിര ഫണ്ട് ഫെഡറല്‍ സര്‍ക്കാരില്‍ നിന്നും ലഭിക്കാന്‍ ഇത് വഴിയൊരുക്കും.
Discussion about this post