ബാങ്കോക്ക്: തായ്ലാന്റ് കൊണ്ടുവരുന്ന പുതിയ പദ്ധതിയാണ് ഇന്ന് സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാ വിഷയം. ഒരു വീട്ടില്‍ ആറു കഞ്ചാവ് ചെടിയെന്നാണ് കൊണ്ടുവന്നിരിക്കുന്ന പദ്ധതി. ഭരണമുന്നണിയിലെ ഭൂംജയ്തായ് പാര്‍ട്ടിയാണ് ഇതു സംബന്ധിച്ച നിയമം ശുപാര്‍ശ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മരുന്നു നിര്‍മ്മാണത്തിനും ഗവേഷണത്തിനും കഞ്ചാവ് ഉപയോഗം തായ്ലാന്റ് നിയമ വിധേയമാക്കിയിരുന്നു.
മരുന്നിനായി ഉപയോഗിക്കാന്‍ ഓരോ വീട്ടിലും ആറ് ചെടികള്‍ വീതം വളര്‍ത്താന്‍ അനുമതി നല്‍കാനാണ് കരടു നിയമത്തിലെ ശുപാര്‍ശ. എന്നാല്‍, ഇതു വലിക്കാന്‍ ഉപയോഗിച്ചാല്‍ ശിക്ഷ ലഭിക്കും. ഈ പദ്ധതിയിലാണ് സോഷ്യല്‍മീഡിയ അന്തംവിട്ടിരിക്കുന്നത്.